ഷാർജ: അബദ്ധത്തിൽ കേസിൽ കുടുങ്ങി ജയിലിലായ പൊന്നാനി സ്വദേശിക്ക് 43 ദിവസങ്ങൾക്കുശേഷം മോചനം. ഡെലിവറി ബോയ് ആയിരുന്ന യാക്കൂബ് അക്തറാണ് കേസിൽനിന്ന് രക്ഷപ്പെട്ടത്. മുനിസിപ്പാലിറ്റിയിൽ വ്യാജരേഖ നൽകി എന്നതായിരുന്നു കേസ്. നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലാണ് യാക്കൂബിന്റെ മോചനം സാധ്യമാക്കിയത്.
ഭക്ഷണ ഡെലിവറി സ്ഥാപനമായ തലബാത്തിനുവേണ്ടി ഉപഭോക്താക്കൾക്ക് ഭക്ഷണം എത്തിക്കുന്ന ജോലിയായിരുന്നു യാക്കൂബിന്. പാകിസ്താനികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരുന്നു തലബാത്തിൽനിന്ന് ഈ സേവനം ഏറ്റെടുത്ത് നടപ്പാക്കിയിരുന്നത്.
രണ്ടുമാസം മുമ്പ് ബൈക്കിൽ ഭക്ഷണവുമായി പോകവെ റോളയിൽവെച്ച് മുനിസിപ്പാലിറ്റി പരിശോധന നടത്തി. പെർമിറ്റ് കൈയിൽ കരുതിയില്ല എന്ന കുറ്റത്തിന് 1000 ദിർഹം പിഴയീടാക്കി. എന്നാൽ, ഈ തുക യാക്കൂബിന്റെ ശമ്പളത്തിൽനിന്ന് കമ്പനി ഈടാക്കി. പെർമിറ്റ് ഓഫിസിൽ ഉണ്ടായിരുന്നെന്നും കൈയിൽ കരുതാതിരുന്നത് യാക്കൂബിന്റെ തെറ്റാണെന്നുമായിരുന്നു കമ്പനിയുടെ വാദം. പെർമിറ്റാണെന്നു പറഞ്ഞ് ഒരു പേപ്പർ യാക്കൂബിന് കൈമാറുകയും ചെയ്തു. ഈ രേഖയുമായി മുനിസിപ്പാലിറ്റിയിൽ എത്തിയ യാക്കൂബ് പിഴ എഴുതിത്തള്ളാൻ അപേക്ഷ നൽകി. എന്നാൽ, മുനിസിപ്പാലിറ്റിയിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യാജരേഖയാണെന്ന് മനസ്സിലായത്.
“വാഹനത്തിന്റെ നമ്പറും തീയതിയും മാറ്റിയ പെർമിറ്റാണ് കമ്പനി യാക്കൂബിനെ ഏൽപിച്ചിരുന്നത്. ഇതിനുശേഷം അവിടെനിന്ന് മടങ്ങിയ യാക്കൂബിന് ദിവസങ്ങൾക്കുശേഷം അധികൃതരിൽനിന്ന് വീണ്ടും വിളിയെത്തി. ഇതിനു പിന്നാലെയാണ് യാക്കൂബും രണ്ടു പാകിസ്താനികളും അറസ്റ്റിലായത്. ഈ വിവരം അറിഞ്ഞ് യാക്കൂബിന്റെ മാതാപിതാക്കൾ നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനെ ബന്ധപ്പെട്ടു.
അദ്ദേഹത്തിന്റെ ഇടപെടലിൽ നടത്തിയ അന്വേഷണത്തിലാണ് യാക്കൂബ് ഏതു ജയിലിലാണെന്ന് അറിഞ്ഞത്. രണ്ടുതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു.
അഡ്വ. പി.എ. ഹക്കീം ഒറ്റപ്പാലത്തിന്റെ ഇടപെടലിനെ തുടർന്ന് കോടതിയിൽ ഫാറൂഖ് അബ്ദുല്ല അഡ്വക്കേറ്റ്സ് വഴി വിഷയം കോടതിയെ ധരിപ്പിച്ചു. യാക്കൂബ് നിരപരാധിയാണെന്നും ഇദ്ദേഹത്തിന് മറ്റു ദുരുദ്ദേശ്യങ്ങളുണ്ടായിരുന്നില്ലെന്നും ശമ്പളം തടഞ്ഞുവെച്ച വിവരവും കമ്പനിയെ ഉത്തമവിശ്വാസത്തോടെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും കോടതിയെ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച കോടതി യാക്കൂബിനെയും മറ്റൊരു ജീവനക്കാരനെയും വെറുതെ വിട്ടു. വ്യാജരേഖ കൊടുത്ത പാകിസ്താനിയായ മാനേജർക്ക് മൂന്നുമാസം തടവും അതിനുശേഷം നാടുകടത്തലും ശിക്ഷ വിധിച്ചു.
ആലപ്പുഴ: ഇരുതലമൂരി വില്‍ക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു.…
കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്കിയാല് പോലീസ് വെറുതെ…
എടപ്പാൾ: പൊതു ആസ്തിയായ നാഗമ്പാടം പാടശേഖരത്തിലെ തോട് മണ്ണിട്ട് നികത്തി റോഡ്’ നിർമ്മിച്ചതായി നാട്ടുകാരുടെ പരാതി.കുറഞ്ഞ വിലക്ക് പാടം വാങ്ങിക്കൂട്ടിയ…
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. 554 മയക്കുമരുന്ന് കേസ് എക്സൈസ് രജിസ്റ്റര്‍ ചെയ്തു. കേസുകളിൽ…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…
എടപ്പാൾ.. ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത…