Categories: EDAPPAL

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്നേഹ ജ്വാലയും രാത്രി നടത്തവും സംഘടിപ്പിച്ചു

എടപ്പാൾ:അന്താരാഷ്ട്ര വനിതാ ദിനത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്നേഹ ജ്വാലയും രാത്രി നടത്തവും സംഘടിപ്പിച്ചു.മഹാവിപത്തിനെ പ്രതിരോധിക്കാൻ തങ്ങളാൽ കഴിയുന്ന പോരാട്ടങ്ങളിൽ അണിനിരക്കുമെന്ന് പ്രതിജ്ഞയെടുത്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ,അംഗനവാടി ജീവനക്കാർ,കുടുംബശ്രീ അംഗങ്ങൾ,പങ്കെടുത്തു.എടപ്പാൾ ജംഗ്ഷനിൽ സ്നേഹ ജ്വാല തെളിയിച്ച ശേഷം സംസ്ഥാന ഹൈവേയിലൂടെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ .രാജേഷ് അധ്യക്ഷനായിരുന്നു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ പാറക്കൽ, എൻ .ഷീജ, കെ .അനിത,ഇ .എസ് സുകുമാരൻ ,ഐ .സി.ഡി. എസ് സൂപ്പർവൈസർ കെ .നീന,ആരോഗ്യപ്രവർത്തകരായ സതീഷ് അയ്യാപ്പിൽ, കെ. മണിലാൽ പ്രസംഗിച്ചു

Recent Posts

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികളെ ആദരിച്ച് ആലംകോട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി

ചങ്ങരംകുളം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ ജനപ്രതികളെ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജനപ്രതിനിധികളായ റീസ പ്രകാശ്,സുജിത സുനിൽ,സുനിത…

9 hours ago

ഷഹബാസിന്റെ മരണം; മർദ്ദിച്ച വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്: കേസെടുത്ത് പോലീസ്

കോഴിക്കോട്: താമരശ്ശേരിയിൽ 10ാം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിൻ്റെ മരണത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന…

9 hours ago

ഇവിടെയുണ്ട്, ഒരു നാടിനെ കോർത്തിണക്കും സൗഹൃദക്കൂട്ടായ്‌മ.

മാറഞ്ചേരി 'ആരോഗ്യതീരം' വയോജന സൗഹൃദ പാർക്കിലെ സുഹൃത്തുക്കൾ നെല്ലിയാമ്പതി യാത്രയിൽ പോത്തുണ്ടി ഡാം ഉദ്യാനത്തിനു മുൻപിലെത്തിയപ്പോൾ. എരമംഗലം : പ്രായം…

10 hours ago

വളാഞ്ചേരി കാട്ടിപ്പരുത്തി സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്യുന്നു.

വില്ലേജ് ഓഫീസിനൊപ്പം ജീവനക്കാരും ‘സ്‌മാർട്ടാ’കണം - മന്ത്രി രാജൻ വളാഞ്ചേരി : കെട്ടിടങ്ങളും ഉപകരണങ്ങളും സ്‌മാർട്ടായതുകൊണ്ട് വില്ലേജ് ഓഫീസ് സ്‌മാർട്ടാകുകയില്ലെന്ന്…

10 hours ago

സഹകരണ നിക്ഷേപത്തിന്റെ പലിശ കുറച്ചത് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സംഘങ്ങളെയും ഇസാഫ് ഉൾപ്പെടെയുള്ള പുതു ബാങ്കുകളെ സഹായിക്കാനുള്ള ഗവർമെന്റ് നീക്കം അവസാനിപ്പിക്കണം : കെ സി ഇ എഫ്

നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു സഹകരണ സംഘങ്ങളിലെ നിക്ഷേപം അൽപായുസ്സ് മാത്രമുള്ള മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെയും ഇസാഫ് ഉൾപ്പെടെ…

11 hours ago

കാണാം ചിത്രയുടെ ചിത്രങ്ങൾഅന്താരാഷ്ട്ര വനിതാദിനത്തിൽ വട്ടം കുളത്തുകാരി ചിത്രയുടെ ചിത്രപ്രദർശനമൊരുക്കിവട്ടംകുളം ഗ്രാമീണ വായനശാലയും അമ്പിളി കലാസമിതിയും ‘

എടപ്പാൾ: കാണാം ചിത്രയുടെ ചിത്രങ്ങൾഅന്താരാഷ്ട്ര വനിതാദിനത്തിൽ വട്ടം കുളത്തുകാരി ചിത്രയുടെ ചിത്രപ്രദർശനമൊരുക്കിവട്ടംകുളം ഗ്രാമീണ വായനശാലയും അമ്പിളി കലാസമിതിയും. 'ചിത്രകാരനും ഫോട്ടോഗ്രാഫറുമായ…

11 hours ago