പാലക്കാട്: സംസ്ഥാനത്തെ അതിർത്തികളിൽ മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകൾ നിർത്തുന്നു. പകരം ഇനി വെർച്വൽ ചെക്ക്പോസ്റ്റ്. കാമറകൾ ഘടിപ്പിച്ച് ജി.എസ്.ടി വകുപ്പുമായി ബന്ധപ്പെടുത്തി വാഹനങ്ങൾ ഓൺലൈനായി പരിശോധിക്കുന്ന സംവിധാനമാണ് ഒരുക്കുക. ഇത് യാഥാർഥ്യമാകുന്നതോടെ അതിർത്തികളിലെ മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകൾ നിർത്തലാകും. ഇതുസംബന്ധിച്ച് സർക്കാറിന് നിർദേശം സമർപ്പിക്കാൻ തീരുമാനിച്ചെന്ന് ആർ.ടി.ഒ സി.യു. മുജീബ് പറഞ്ഞു. പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിക്കുംവരെ നിലവിലെ പരിശോധനാരീതി തുടരുമെന്നും ആർ.ടി.ഒ പറഞ്ഞു.
വെർച്വൽ ചെക്ക്പോസ്റ്റുകൾ 24 മണിക്കൂറും നിരീക്ഷിക്കാൻ സംസ്ഥാന-ജില്ലതല കൺട്രോൾ റൂമുകളും സജ്ജീകരിക്കും. ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് ഓഫിസിലായിരിക്കും ജില്ലതല കൺട്രോൾ റൂം. ക്രമക്കേടുള്ള വാഹനങ്ങൾ പത്ത് കിലോമീറ്ററിനുള്ളിൽവെച്ച് പിടിച്ചെടുക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ കഴിഞ്ഞയാഴ്ച വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ രണ്ടു ദിവസങ്ങളിലായി 3.26 ലക്ഷം രൂപ കൈക്കൂലി പണം കണ്ടെടുത്തിരുന്നു. 26 ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടും നൽകിയിരുന്നു. ഇത് ചർച്ചയായതോടെയാണ് ചെക്ക്പോസ്റ്റുകൾ അഴിമതി രഹിതമാക്കാൻ വെർച്വൽ രീതിയിലേക്ക് മാറാനൊരുങ്ങുന്നത്.
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…
മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…