അഞ്ജനയെ കാറിടിച്ചശേഷം കടന്ന അനിലയെ നിരീക്ഷിച്ച് പൊലീസിന് വിവരം നൽകിയത് അഞ്‌ജാതൻ; ഞെട്ടിക്കുന്ന ദൃക്‌സാക്ഷി മൊഴികൾ പുറത്ത്

&NewLine;<p class&equals;"wp-block-paragraph">കാലിഫോർണിയയിലെ മിൽപീറ്റസിൽ തൃശൂർ സ്വദേശിനി അഞ്ജന ഹരി കൊല്ലപ്പെട്ട സംഭവത്തിൽ ദൃക്‌സാക്ഷി വിവരങ്ങളടക്കം പുറത്ത്&period; സംഭവത്തിൽ അറസ്റ്റിലായ കോട്ടയം മൂന്നിലവ് സ്വദേശി അനിലയെ മിൽപീറ്റസ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്&period; ഇവർ കുറ്റം സമ്മതിച്ചെന്നാണ് വിവരം&period;ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞ് മിൽപീറ്റസിലെ 440 ഡിക്‌സൺ ലാൻഡിംഗ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്ട്‌മെന്റ്‌സിൽ അപകടം നടന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അപ്പാർട്ട്‌മെന്റിലെ ബിൽഡിംഗ് എഫിന് സമീപത്തായി നീല നിറത്തിലെ എസ്‌യുവി കാൽനടയാത്രക്കാരിയെ ഇടിച്ചെന്ന വിവരമായിരുന്നു പൊലീസിന് ലഭിച്ചത്&period; ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി&period; ഈ സമയം തലയിൽ ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ പാർക്കിംഗ് ലോട്ടിൽ കിടക്കുകയായിരുന്നു അഞ്ജന&period; പാരമെഡിക്‌സ് സംഘം അഞ്ജനയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല&period;അഞ്ജന കിടന്നിരുന്നതിന്റെ സമീപത്തായി പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളുടെ വശങ്ങൾ തകർന്നിട്ടുണ്ടായിരുന്നുഇതിനിടെ നീല നിറത്തിലെ എസ്‌യുവി വളരെ അശ്രദ്ധമായി ഓടിച്ചുപോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു&period; പൊലീസിന്റെ പട്രോളിംഗ് വാഹനം കടന്നുപോയ ഉടനെ ഈ വാഹനം മിൽപീറ്റസ് ബൊബാർഡിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തതായും വിളിച്ചയാൾ പൊലീസിനെ അറിയിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊലീസ് എത്തുന്നതുവരെ ഇയാൾ വാഹനത്തെ നിരീക്ഷിക്കുകയും ചെയ്തു&period;പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ എസ്‌യുവിയുടെ മുൻഭാഗം പൂ‌ർണമായും തകർന്ന നിലയിലായിരുന്നു&period; കാറിനുള്ളിൽ ഇരിക്കുകയായിരുന്ന അനിലയെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ല&comma; പരസ്‌പര വിരുദ്ധമായാണ് ഇവർ സംസാരിച്ചതെന്ന് പൊലീസ് പറയുന്നു&period; ഇവരുടെ കൈകാലുകളിൽ പരിക്കും രക്തക്കറയുമുണ്ടായിരുന്നതായി പൊലീസ് പറയുന്നു&period; അന്വേഷണത്തിൽ പ്രതിയും കൊല്ലപ്പെട്ട യുവതിയും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് മനസിലാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഞ്ജനയുടെമേൽ കാർ മനഃപ്പൂർവം ഇടിച്ചുകയറ്റുകയായിരുന്നുവെന്നും മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചതിനുശേഷം നിർത്താതെ പോവുകയായിരുന്നുവെന്നാണ് ഒരു ദൃക്‌സാക്ഷി മൊഴി&period; അതിവേഗത്തിൽ നീല കാർ പാഞ്ഞുവരുന്നത് കണ്ടുവെന്നും പിന്നീട് ഒരു യുവതി റോഡിൽ കിടക്കുന്നത് കണ്ടുവെന്നുമാണ് മറ്റ് ചിലർ മൊഴി നൽകിയത്&period; വാഹനം ഓടിച്ചിരുന്നത് ഇന്ത്യൻ വംശജയായിരുന്നുവെന്നും ചിലർ പൊലീസിനെ അറിയിച്ചു&period;അഞ്ജന ബാഗുമായി കാറിനുനേരെ വരുന്നത് കണ്ടുവെന്നാണ് സംഭവസ്ഥലത്ത് കാർ പാർക്ക് ചെയ്തിരിക്കുകയായിരുന്ന ദൃക്‌സാക്ഷി മൊഴി നൽകിയത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡ്രൈവർ യുവതിയുടെ സുഹൃത്തോ ഊബറോ ആയിരിക്കുമെന്നാണ് കരുതിയത്&period; യുവതി അടുത്തെത്തിയപ്പോൾ പെട്ടെന്ന് മുന്നോട്ട് കുതിച്ച് ഇടിക്കുകയായിരുന്നുവെന്നും മൊഴിയുണ്ട്&period;കാർ ഇടിക്കുന്നതിന് തൊട്ടുമുൻപ് ബ്രേക്ക് ചെയ്തതിന്റെ പാടുകളില്ലെന്ന് പരിശോധനയിൽ ട്രാഫിക് ഓഫീസർമാരും കണ്ടെത്തി&period; ഇതിന്റെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ അനില മനഃപ്പൂർവം കാറിടിക്കുകയായിരുന്നുവെന്ന് ഉറപ്പിക്കുകയായിരുന്നു&period; അനിലയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി&period; മനഃപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്&period; കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ 25 വർഷംവരെ തടവുശിക്ഷ ലഭിക്കുമെന്നാണ് വിവരം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാന മന്ത്രിസഭയുടെ ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കം

കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ…

1 hour ago

പൊന്നാനി വലിയ പള്ളിക്കുളത്തിന് ഇനി സ്ഥിരം പരിചരണം ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പാക്കി നഗരസഭ

പൊ​ന്നാ​നി വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​ക്കുളം പൊ​ന്നാ​നി: മാ​ലി​ന്യം നി​റ​ഞ്ഞ് മ​ത്സ്യ​ങ്ങ​ൾ ച​ത്ത് പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ പൊ​ന്നാ​നി വ​ലി​യ പ​ള്ളി​ക്കു​ള​ത്തി​ന്…

5 hours ago

കോൺക്രീറ്റ് ഡിവൈഡർ അപകടം വിതക്കുന്നു

വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ പ​ട്ടാ​മ്പി റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ടി​ച്ച് ത​ക​ർ​ന്ന കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​ർവ​ളാ​ഞ്ചേ​രി: പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടാ​മ്പി റോ​ഡു​ക​ളി​ലാ​യി വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ…

5 hours ago

WE ARE HIRING SHOBHIKA WEDDINGS

WE ARE HIRING SHOBHIKA WEDDINGS *Open Position * Sales (F/M)* CRE(F)* Billing Executive (F/M)* Delivery…

6 hours ago

WE ARE HIRING SHOBHIKA WEDDINGS

WE ARE HIRING SHOBHIKA WEDDINGS *Open Position * Sales (F/M)* CRE(F)* Billing Executive (F/M)* Delivery…

15 hours ago

നേതാക്കൾ വാക്ക് പാലിച്ചില്ല : കുന്നംകുളം ലോക്കപ്പ് മര്‍ദ്ദനത്തില്‍ സര്‍ക്കാരിനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത്

തൃശൂര്‍: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത്. കുന്നംകുളം പോലിസ് സ്റ്റേഷനിലെ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന്…

18 hours ago