അമീനയുടെ ദുരൂഹ മരണം:ഉത്തരവാദിയായ വരെ നിയമനത്തിന് മുന്നിൽ കൊണ്ടുവരണം പി.ഡി.പി.
കുറ്റിപ്പുറം :അമാന ഹേസ്പിറ്റലിലെ നഴ്സ് അമീന യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഉത്തരവാദിയായ വരെ എത്രയും വേഗം നിയമനത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും പി ഡി പി വൈസ്ചെയർമാൻ ശശി പുവ്വൻചിന ആവശ്യപ്പെട്ടു.
പി ഡി പി പഞ്ചായത്ത് കമ്മിറ്റി അമാന ഹേസ് പിറ്റലിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് വർഷമായി തുച്ചമായ വേതനത്തിന് അമാനയിൽ ജോലി ചെയ്തിരുന്ന അമീന തനിക്ക് മികച്ച ഒരു അവസരം വിദേശത്ത് ലഭിച്ചപ്പോൾ അത്രയും കാലം ജോലി ചെയ്ത പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ മനുഷ്യത്വം മരവിച്ച കാട്ടാളനായ അമാന ആശുപത്രിയിലെ മാനേജ്മെൻ്റ് വക്താവായ മാനേജർ എൻ.അബ്ദുറഹ്മാൻ അവകാശപ്പെട്ട സർട്ടിഫിക്കറ്റ് കൊടുത്തില്ല എന്ന് മാത്രമല്ല അമീനയെ അങ്ങേയറ്റം അപമാനിച്ചു എന്നതാണ് അമീനയുടെ മരണകാരണം എന്ന് വ്യക്തമാകുന്നതണ് സാഹചര്യ തെളിവുകളെന്നും അദ്ധേഹം പറഞ്ഞു.
പാർട്ടി നേതാക്കളായ ജാഫർ അലി ദാരിമി,ഹുസൈൻ കാടാമ്പുഴ, അസ്സൻ കുട്ടി പുതുവള്ളി, മുസ്ഥഫ കെ.ടി,സുലൈമാൻ ബീരാഞ്ചിറ,ഷമീർ പാഴൂർ സംസാരിച്ചു.
ഷാജി കുറ്റിപ്പുറം,ഉമ്മർ ചാഞ്ചാത്ത്,നസറുദ്ധീൻ, ഷംസുദ്ധീൻ പകരനെല്ലൂർ, കബീർ നാഗപ്പറമ്പ്,ഷാജി എടക്കുളം,ഫസലുറഹ്മാൻ
തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി
ഫോട്ടോ അടിക്കുറിപ്പ്
അമാന ഹോസ്പിറ്റലിലേക്ക് പി ഡി പി നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ