EDAPPAL

വികസന സമിതി യോഗം ചേർന്നു

വട്ടംകുളം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിക്ക് കീഴിൽ വട്ടംകുളത്തെ നെല്ലിശ്ശേരിയിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂlളിൻ്റെയും കോളേജ് ഓഫ് അപ്ലൈഡ് സയൻസിൻ്റെയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സമഗ്ര പദ്ധതി ആവിഷ്കരിക്കുമെന്ന് ഇരു സ്ഥാപനങ്ങളുടെയും വികസന സമിതി യോഗം അഭിപ്രായപ്പെട്ടു. ശ്രദ്ധേയമായ കോഴ്സുകൾ കൊണ്ടുവന്ന് മികച്ച നിലവാരം നിലനിർത്തുന്നതിന് പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ആദ്യഘട്ടം എന്നോണം അപ്ലൈഡ് സയൻസ് കോളേജിൽ ഈ വർഷം ലോജിസ്റ്റിക് ബിബിഎ ആരംഭിക്കും.
യാത്ര സൗകര്യം അപര്യാപ്തമായതിനാൽ കുട്ടികൾക്ക് സ്ഥാപനങ്ങളിൽ എത്തിച്ചേരുന്നതിന് സ്വന്തമായി വാഹനം ഏർപ്പാട് ചെയ്യുന്നതിനും പദ്ധതിയുണ്ട്. നെല്ലിശ്ശേരിയിലേക്ക് ഗതാഗതത്തിന് ഏക ആശ്രയമായ കെഎസ്ആർടിസി ഗ്രാമവണ്ടിയിൽ വിദ്യാർഥികൾക്ക് കൺസഷൻ നൽകുന്നതിന് ആവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. സ്കൂളിലെ മുൻ രക്ഷിതാവ് കൂടിയായ ഡോ കെ ടി ജലീൽ എം എൽ എ സ്ഥാപനങ്ങളുടെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകുമെന്ന് മുഖ്യപ്രഭാഷണത്തിൽ ഉറപ്പുനൽകി.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, പിടിഎ പ്രസിഡണ്ടുമാരായ എൻ എം നാരായണൻ, എം കെ മൊയ്തുണ്ണി, കോളേജ് പ്രിൻസിപ്പൽ പി അബ്ദുസ്സമദ്, സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ് ഖാൻ, എം.വി അഷറഫ് എം കെ ഹൈദർ, സമദ് നെല്ലിശ്ശേരി, എം കെ എം അലി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button