career

പുതു തലമുറ കോഴ്സുകൾ സ്കോളർഷിപ്പോടു കൂടെ പഠിക്കാൻ അസാപ്പിൽ അവസരം

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പുതു തലമുറ കോഴ്സുകൾ സ്കോളർഷിപ്പോടു കൂടെ പഠിക്കുവാൻ അവസരം. 10% മുതൽ 50% വരെ സ്കോളർഷിപ്പോടു കൂടെ ഗെയിം ഡെവലപ്പർ, VR ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്‌നിഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ എന്നീ കോഴ്സുകളിൽ ആണ് സ്കോളർഷിപ്പോടു കൂടി പഠിക്കുവാൻ അവസരം ഉള്ളത്. അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ നടക്കുന്ന ഈ കോഴ്സുകളിൽ അതാത് മേഖലകളിലുള്ള ഇൻഡസ്ട്രിയൽ സ്ഥാപനങ്ങളിൽ പരിശീലനവും ഉൾപ്പെടുന്നതാണ്.
ഗെയിം ഡെവലപ്പർ, VR ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ എന്നീ കോഴ്സുകൾ ഓഗ്മെന്റഡ് റിയാലിറ്റി/ വിർച്യുൽ റിയാലിറ്റി മേഖലകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടുവാൻ സഹായിക്കുന്ന കോഴ്സുകളാണ്. ഈ മേഖലയിൽ ഒരു കരിയർ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഒരു അവസരമാണിത്.

20000 സ്‌ക്വയർ മീറ്ററിന് മുകളിലുള്ള എല്ലാ ഹൈ റൈസ് ബിൽഡിങ്ങിലും STP ഓപ്പറേറ്ററായി ജോലി നേടുവാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ചിട്ടുള്ള അസാപിന്റെ വേസ്റ്റ് വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ടെക്‌നിഷ്യൻ കോഴ്സ് വിജയകരമായി പൂർത്തിയാകേണ്ടതുണ്ട്.
സ്വദേശത്തും വിദേശത്തും അനവധി തൊഴിൽ സാധ്യകളുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ആരോഗ്യ മേഖലയിൽ ഒരു കരിയർ ആരംഭിക്കുവാൻ പ്രാപ്തരാക്കുന്നു.

ഇംഗ്ലീഷ് ഭാഷ പരിശീലകരായി ഓൺലൈനായും ഓഫ്‌ലൈനായും നിരവധി സോഫ്റ്റ് സ്കിൽ പരിശീലന പരിപാടികൾ നടത്തുവാനും ഭാഷാപരിശീലന രംഗത്ത് തന്റേതായ കരിയർ കെട്ടിപ്പടുക്കാനും അസാപ്പിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ് പഠിതാക്കളെ സജ്ജരാക്കുന്നു.

2024 ജൂലൈ 31 വരെ അപേക്ഷിയ്ക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന മൽത്സര പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷകൾ സമർപ്പിക്കുവാൻ https://link.asapcsp.in/scholarship എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 9495422535, 9495999620, 7012394449

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button