agricultureNATIONAL

നെല്ല് ഉള്‍പ്പെടെയുള്ള 14 വിളകളുടെ താങ്ങു വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : നെല്ല് അടക്കമുള്ള ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചു. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭ യോഗത്തില്‍ ആണ് തീരുമാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന സമ്പൂര്‍ണ വര്‍ധനയാണ് ഉണ്ടായതെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്. രാജ്യത്തെ ആദ്യ ഓഫ്ഷോര്‍ കാറ്റാടി ഊര്‍ജ്ജ പദ്ധതിക്കും മഹാരാഷ്ട്രയില്‍ ഗ്രീന്‍ഫീല്‍ഡ് ഡീപ് ഡ്രാഫ്റ്റ് തുറമുഖ പദ്ധതിക്കും മന്ത്രി സഭയുടെ അംഗീകാരം.

2024-25 ഖാരിഫ് വിള സീസണില്‍, നെല്ലിന്റെ എംഎസ്പി ക്വിന്റലിന് 117 രൂപ വര്‍ധിപ്പിച്ചു. 2,300 രൂപയാണ് പുതിയ മിനിമം താങ് വില.റാഗി, ബജ്റ, ജോവര്‍, ചോളം, പരുത്തി എന്നിവയുള്‍പ്പെടെ 14 ഖാരിഫ് സീസണിലെ വിളകള്‍ക്ക് മിനിമം താങ്ങുവില വര്‍ധിപ്പിച്ചു. ഉല്‍പ്പാദനച്ചെലവിന്റെ 1.5 ഇരട്ടി വരുന്നതാണ് താങ്ങുവിലയെന്നും,മുന്‍ സീസണിനേക്കാള്‍ 35,000 കോടി രൂപ വര്‍ദ്ധനവ് ഉണ്ടായെന്നും കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

തമിഴ്‌നാട്ടിലും ഗുജറാത്തിലും രാജ്യത്തെ ആദ്യ ഓഫ്ഷോര്‍ കാറ്റാടി ഊര്‍ജ്ജ പദ്ധതിക്ക് മന്ത്രി സഭ അംഗീകാരം നല്‍കി.500 മെഗാവാട്ട് വീതമുള്ളതാണ് പദ്ധതികള്‍. മഹാരാഷ്ട്രയില്‍ വധവന്‍ ഗ്രീന്‍ഫീല്‍ഡ് ഡീപ് ഡ്രാഫ്റ്റ് മേജര്‍ പോര്‍ട്ട് പദ്ധതിയും മന്ത്രിസഭ അംഗീകരിച്ചു. ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റിയും മഹാരാഷ്ട്ര മാരിടൈം ബോര്‍ഡും സംയുക്തമായാണ് പദ്ധതി. വാരണാസി വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലും റണ്‍വേ വിപുലീകരണവും ഉള്‍പ്പെടെ2,869.65 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്രം അംഗീകാരം നല്‍കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button