CHANGARAMKULAM

ജനാധിപത്യ അവകാശങ്ങൾ വീണ്ടെടുക്കുക:ഡോ.സെബാസ്റ്റ പോൾ

പെരുമ്പിലാവ് എല്ലാ മനുഷ്യരുടെയും അർഹതയായി കരുതപ്പെടുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നും അതിലൂടെ ജീവിക്കാനുള്ള അവകാശമായി ജനാധിപത്യത്തെ പുതിയ ഇന്ത്യയിൽ നാം വീണ്ടെടുക്കണമെന്ന് മുൻ എംപിയും സാമൂഹിക പ്രവർത്തകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.മനുഷ്യാവകാശ സാക്ഷരത വരത്തോടനുബന്ധിച്ച്
അൻസാർ വിമൻസ് കോളേജിൽ സെന്റർ ഫോർ ലൈഫ് സ്കിൽ എഡ്യൂക്കേഷൻ വിഭാഗം സംഘടിപ്പിച്ച മനുഷ്യാവകാശ സാക്ഷരത വാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തസോടെ ജീവിക്കാനുള്ള അവകാശം തന്നെയാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.കോളേജ് വൈസ് പ്രിൻസിപ്പാൾ ആരിഫ് ടി.എ, അൻസാർ ആശുപത്രി സി ഇ ഒ ഷാജു മുഹമ്മദുണ്ണി,സെന്റർ ഫോർ ലൈഫ് സ്കിൽ എഡ്യൂക്കേഷൻ മേധാവി പി.കെ.ജമാൽ അധ്യാപകരായ എം.നാസർ, ഡോ. ഉമ്മർ മുഹമ്മത് ഫവാസ്, വൈസ് ചെയർ പേഴ്സൻ എം. മിൻഹ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button