MARANCHERY

മാറഞ്ചേരിമൈത്രി വായനശാല :ഓണാഘോഷം സംഘടിപ്പിച്ചു

മാറഞ്ചേരി: മൈത്രി വായനശാലയുടെ ആഭിമുഖ്യത്തിൽ മാറഞ്ചേരി എം. യു. എം. എൽ. പി. സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ. സുബൈർ ഉദ്‌ഘാടനം ചെയ്തു.മൈത്രി പ്രസിഡന്റ് ഏ.കെ. മുഹമ്മദ്കുട്ടി കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പത്മിനി എ. പി.ഓണ സന്ദേശം നൽകി.വായനശാല പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ, കരീം ഇല്ലത്തൽ, രുദ്രൻ വാരിയത്ത്, എം. ടി. നജീബ്, ബൽക്കീസ് നസീർ,റഷീദ, എ. കെ. ആലി കാട്ടിൽ,നിഷാർമാഷ്,എ.അബ്ദുൽലത്തീഫ്, റഹ്മാൻ പോക്കർ,ഫൈസൽ ബാവ, അജിത തുടങ്ങിവർ ഓണാശംസകൾ നേർന്നു.സെക്രട്ടറി സലാം മലയംകുളത്തേൽ,മുജീബ് കുരിക്കൾ പറമ്പിൽ, ഉണ്ണി മാനേരി, അഷ്‌റഫ്‌ പൂച്ചാമം,അബ്ദുള്ള കുഞ്ഞു, റാബിയകൂളത്ത്, സി ടി. സലീം, ഏനു ട്രാവെൽസ്,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളുടെ കലാ പരിപാടികളും നടന്നു.വായനശാല വൈ. പ്രസിഡൻ്റ് എ.ടി. അലി സ്വാഗതവും ലൈബ്രേറിയൻ സബിത നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button