EDAPPAL

ഓട്ടിസം സെൻറർ ഉദ്ഘാടനവും ഓണാഘോഷവും സംഘടിപ്പിച്ചു.

എടപ്പാൾ : ബി ആർ സി ക്ക് കീഴിൽ ജിഎൽപിഎസ് തുയ്യം സ്കൂളിൽ പ്പ്രവർത്തിക്കുന്ന ഓട്ടിസം സെൻററിന്റെ നവീകരിച്ച കെട്ടിടം ബഹുമാനപ്പെട്ട എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ആർ. സി.സി നിഖില സ്വാഗതം പറഞ്ഞു. വിദ്യാഭാസ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷീന മൈലാഞ്ചി പറമ്പിൽ, ദിനേശൻ ,ബേബി ഉഷ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാജേഷ് മാഷ് നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടനശേഷം ബി ആർ സി യുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികളും ഓണ സദ്യയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button