EDAPPAL
ദേശീയപാത വികസനം: ഡെസ്‌പ്യൂട്ട് റെസല്യൂഷൻ ബോർഡ് സന്ദർശനം നടത്തി
കുറ്റിപ്പുറം : ദേശീയപാത-66 ആറുവരിപ്പാത നിർമാണം നടക്കുന്ന ജില്ലയിലെ സ്ഥലങ്ങളിൽ ഡെസ്‌പ്യൂട്ട് റെസല്യൂഷൻ ബോർഡ് (ഡി.ആർ.ബി.) പ്രതിനിധിസംഘം സന്ദർശനം നടത്തി.
രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയുള്ള സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തി. ഡി.ആർ.ബി. ഉദ്യോഗസ്ഥരായ രാമസുബൻ, അശോക് വാസൻ, ബിയാന്ത് സിങ്, കരാർ കമ്പനിയായ കെ.എൻ.ആർ.സി.എലിന്റെ ടെക്നിക്കൽ മാനേജർ ദേവപ്രസാദ് സാഹൂ, ലെയ്സൺ ഓഫീസർ പി.പി.എം. അഷ്റഫ് എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.