Categories: SPORTS

12 വർഷത്തിന് ശേഷം ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്താൻ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-4-1024x1024&period;jpg" alt&equals;"" class&equals;"wp-image-37125"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ന്യൂസിലൻഡിനെതിരെ 12 വർഷത്തിന് ശേഷം ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്താൻ&period; കറാച്ചിയിൽ ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെ 26 റൺസിന് തോൽപ്പിച്ച ബാബർ അസമിന്റെ ടീം&comma; അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-0 ന് അപരാജിത ലീഡ് നേടി&period; കറാച്ചി ദേശീയ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറിൽ 287&sol;6 എന്ന സ്‌കോറാണ് നേടിയത്&period; മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 49&period;1 ഓവറിൽ 261 റൺസിന് എല്ലാവരും പുറത്തായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാഥം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു&period; പാകിസ്താനായി ഇമാം ഉൾ ഹഖ് 107 പന്തിൽ 90 റൺസ് നേടിയപ്പോൾ&comma; ബാബർ അസം 62 പന്തിൽ 54 റൺസ് നേടി&period; ബാബറിൻ്റെ 26-ാം ഏകദിന അർധസെഞ്ചുറി കൂടിയാണിത്&period; ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 108 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി&period; മുഹമ്മദ് റിസ്വാൻ 32 ഉം ആഘ സൽമാൻ 31 ഉം റൺസ് നേടി&period; ഒടുവിൽ നവാസ് പുറത്താകാതെ 11 റൺസും ഷദാബ് 21 റൺസും നേടി പാകിസ്താന്റെ സ്കോർ 287-ലെത്തിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ന്യൂസിലൻഡിനായി ഹെൻറി മൂന്ന് വിക്കറ്റും മിൽസ് രണ്ട് വിക്കറ്റും വീഴ്ത്തി&period; മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന് മികച്ച തുടക്കമാണ് ലഭിച്ചത്&period; വിൽ യങ് 33&lpar;41&rpar;&comma; ടോം ബ്ലണ്ടൽ 65&lpar;78&rpar; എന്നിവർ ഒന്നാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്തു&period; ക്യാപ്റ്റൻ ടോം ലാതം 45 റൺസെടുത്തു&period; പിന്നീട് മധ്യ ഓവറുകളിൽ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു&period; ഇതോടെ ന്യൂസിലൻഡ് പ്രതിസന്ധിയിലായി&period; ഏഴാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങിയ കോൾ മക്കോഞ്ചി 45 പന്തിൽ പുറത്താകാതെ 65 റൺസ് നേടി&period; ഷഹീൻ അഫ്രീദി&comma; നസീം à´·à´¾&comma; മുഹമ്മദ് വസീം ജൂനിയർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>റാവൽപിണ്ടിയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങൾ യഥാക്രമം അഞ്ച്&comma; ഏഴ് വിക്കറ്റിന് ജയിച്ച പാകിസ്താൻ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-0ന് അപരാജിത ലീഡ് നേടിയിരുന്നു&period; അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്&period; വെള്ളി&comma; ഞായർ ദിവസങ്ങളിൽ കറാച്ചിയിലാണ് അവസാന രണ്ട് മത്സരങ്ങൾ&period; 2011-ലാണ് ന്യൂസിലൻഡിനെതിരെ പാകിസ്താൻ അവസാനമായി ഒരു ഏകദിന പരമ്പര വിജയിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

11 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

11 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

11 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

16 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

18 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

19 hours ago