കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നേരത്തേ അറസ്റ്റിലായ തസ്ലീമയില്‍നിന്ന് ശ്രീനാഥ് ഭാസി ലഹരി വാങ്ങിയതായി തെളിവില്ലാത്ത സാഹചര്യത്തിലാണിത്.കേസിലെ നടപടിക്രമങ്ങള്‍ക്കായി നടനെ വീണ്ടും വിളിച്ചുവരുത്തും.
തസ്ലീമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സാപ്പ് ചാറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഹൈബ്രിഡ് വേണോ എന്ന തസ്ലീമയുടെ ചോദ്യത്തിന് വെയിറ്റ്’ എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. തസ്ലീമയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി.
അതേസമയം താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. നിലവില്‍ ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി. തിങ്കളാഴ്ചയാണ് നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷൈന്‍ ടോം ചാക്കോയേയും കൊച്ചിയിലെ മോഡലായ സൗമ്യയേയും എക്‌സൈസ് ചോദ്യം ചെയ്തത്
എടപ്പാൾ : എസ്എൻഡിപി എടപ്പാൾ ശാഖ യോഗം എസ്എസ്എൽസി പ്ലസ് ടുവിഷയങ്ങളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.…
എടപ്പാൾ : സാമ്പത്തിക ഇടപാടുകൾ ചൊല്ലി തർക്കം കാർ തല്ലിത്തകർത്തതായി പരാതി. കുറ്റിപ്പുറം റോഡിൽ ശബരി കോംപ്ലക്സിലാണ് സംഭവം നടന്നത്.…
പാലക്കാട് : തേങ്ങിൻതോപ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്.…
തിരുവനന്തപുരം : ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ 87 കാരിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി…
തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരനെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട്…
ഇന്ത്യ കണ്ട പ്രതിഭാശാലിയായ ശാസ്ത്രജ്ഞനെന്ന ഖ്യാതി പത്തുവർഷത്തിന് മുൻപെവിട പറഞ്ഞ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനുണ്ടെങ്കിലും ഔദ്യോഗിക ജീവിതത്തില്‍ വ്യത്യസ്ത…