പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയില്‍ സംഘർഷം. യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.വനിതാ അംഗങ്ങളും ഏറ്റുമുട്ടി. നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് സംഘർഷമുണ്ടായത്.
നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരന്റെ ചേംബറിന് മുന്നില്‍ പ്രതിഷേധം നടത്തി. ഇതിനിടെ ബിജെപി കൗണ്‍സിലർമാരും പ്രവർത്തകരും ചെയർപേഴ്സനെ സംരക്ഷിക്കാനായി ചേംബറിന് ഉള്ളില്‍ കയറി. കൗണ്‍സിലർമാർ അല്ലാത്തവർ ചെയർപേഴ്സന്റെ ചേംബറില്‍ എന്തിന് കയറിയെന്നാണ് യുഡിഎഫ് ചോദിക്കുന്നത്. ഇതും സംഘർഷത്തിന് ഇടയാക്കി. ഏറ്റുമുട്ടലിനിടെ വനിതാ കൗണ്‍സിലർമാരില്‍ ഒരാള്‍ കുഴഞ്ഞുവീണു.
പാലക്കാട് നഗരസഭയില്‍ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആർഎസ്‌എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. പ്ലക്കാർഡുകള്‍ ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ‘ഹു ഈസ് ദിസ് ഹെഡ്ഗേവാർ’ എന്നെഴുതിയ പ്ലക്കാർഡുകളാണ് പ്രതിഷേധക്കാർ ഉയർത്തിയത്.
കൊച്ചി: കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് ആവർത്തിച്ച് റാപ്പർ വേടൻ. താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാം. സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ലെന്നും വേടൻ…
കോട്ടക്കല്‍: മകനുമായി നടന്നുപോകുകയായിരുന്ന സ്ത്രീയെ റോഡിൽ നിന്നും അതിവേഗം കാർ റോഡിൽ നിന്നും അകന്ന് നടന്നു പോകുന്ന സ്ത്രീയുടെ ദേഹത്തേക്ക്…
പാലക്കാട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തുടിക്കോട് ഉന്നതിയിൽ…
പൊന്നാനി | ഭീകരവാദത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൻ്റെ ഭാഗമായി സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവാദത്തിനെതിരെ മാനവികത എന്ന…
വെളിയങ്കോട്:വിരണ്ടോടി വന്ന പോത്തിൻ്റെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.നിരവധി വാഹനങ്ങള്‍ പോത്ത് അക്രമിച്ച് കേട് വരുത്തി.ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പോത്തിനെ…
കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച…