സ്വകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്ത് സ്കൂട്ടര്‍ വാങ്ങി, തിരിച്ചടവ് മുടങ്ങിയത് ചോദ്യം ചെയ്ത ജീവനക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്; സംഭവം കോഴിക്കോട്

കോഴിക്കോട്: വടകരയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ യുവാവിന്റെ ആക്രമം. മുത്തൂറ്റ് ഫിനാൻസിന്റെ വടകര ശാഖയിലെ കലക്ഷൻ ഏജൻ്റ് കണ്ണൂർ മട്ടന്നൂർ സ്വദേശിനിക്കാണ് ഇന്നലെ വൈകിട്ട് നാലരയോട് കൂടിയാണ് സംഭവം. മുടങ്ങിയ വായ്പാ തിരിച്ചടവ് കലക്ഷൻ ഏജൻ്റായ യുവതി ആവശ്യപ്പെട്ടതോടെയാണ് യുവതിയ്ക്ക് നേരെ മർദ്ദനം ഉണ്ടായത്. ഇവരുടെ മുടിയില്‍ പിടിച്ച്‌ കറക്കി പറമ്ബിലേക്ക് തള്ളിയിടുകയും മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് യുവതി പോലീസില്‍ പരാതി നല്‍കി. വീഡിയോ ദൃശ്യങ്ങള്‍ സഹിതം സമർപ്പിച്ചു കൊണ്ടാണ് യുവതി പരാതി നല്‍കിയത്.

സംഭവത്തില്‍ ഓർക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തല്‍ ബിജീഷിനെതിരെ വടകര പൊലീസ് കേസെടുത്തു. ബീജിഷ് ഒരു സ്കൂട്ടർ വാങ്ങിയിരുന്നു. എന്നാല്‍, പിന്നീട് ഇതിന്റെ വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇത് സംസാരിക്കാൻ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് വടകര പൊലീസ് കേസെടുത്തത്. സംഭവം കേസ് ആയതോടെ പ്രതി ബിജീഷ് ഒളിവിലാണ്.

Recent Posts

തിരുവനന്തപുരത്ത് ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ്…

2 hours ago

മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല; അദ്ദേഹം തന്നെ തിരുത്തട്ടെ; അതിരുവിട്ട് പോകരുത്;നാലു തവണ വിളിച്ചു, കിട്ടിയില്ല; കെ സുധാകരൻ

തിരുവനന്തപുരം: ശശി തരൂർ ചെയ്തത് ശരിയായില്ലെന്നും, മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ…

3 hours ago

സിനിമയിലെ ദിവസവേതനക്കാർക്ക് വീടുകൾ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി.

ചെന്നൈ: ടെക്നീഷ്യൻമാരും ദിവസവേതനക്കാരുമായ സിനിമാപ്രവർത്തകർക്ക് വീടുകൾ നിർമിക്കാനായി 1.30 കോടി രൂപ സംഭാവന ചെയ്ത് നടൻ വിജയ് സേതുപതി. ചെന്നൈ…

3 hours ago

ഇത്തരം രീതിയിലുള്ള കീറിയ നോട്ടുകൾ ഉപേക്ഷിക്കാൻ വരട്ടെ; പത്ത് മിനിറ്റുകൊണ്ട് ഇനി മാറ്റികിട്ടും.

എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ലെങ്കിൽ അബദ്ധവശാൽ കീറിപോയ ആയ നോട്ടുകൾ ഒട്ടുമിക്ക ആളുകളുടേയും വീട്ടിലുണ്ടാകും. ചിലപ്പോഴെങ്കിലും അവ വലിയ തുകയുടെ…

5 hours ago

ചമ്രവട്ടം പദ്ധതിയിലെ അഴിമതി അന്വേഷിക്കണം: മുസ്ലിംലീഗ്

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിലെ വ്യാപകമായ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പൊന്നാനി മണ്ഡലം മുസ്ലിംലീഗ് വാർഷിക…

5 hours ago

നന്നംമുക്ക് പൂച്ചപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.

ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…

7 hours ago