Categories: താനൂർ

സ്കൂൾമുറ്റത്തെ ഓർമകളുമായി അവരൊത്തുചേർന്നു

താനൂർ രായിരിമംഗലം ഗവ. എൽ.പി.സ്കൂൾ ശതാബ്ദി ആഘോഷത്തിൽ 90 വയസ്സായ പൂർവവിദ്യാർഥി കുറുക്കനാരി പരമേശ്വരനെ വിജു നായരങ്ങാടിയും പ്രഥമാധ്യാപകൻ ടി. സജീവുംചേർന്ന് ആദരിക്കുന്നു

താനൂർ : വാർധക്യത്തിന്റെ നരച്ച കാഴ്ചകൾക്കിടയിലൂടെ അവർ പഴയ സ്കൂൾ മുറ്റത്തെ ഓർമകൾ അവ്യക്തമായി ചികഞ്ഞെടുത്തു. താനൂർ രായിരിമംഗലം ഗവ. എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷച്ചടങ്ങാണ് അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ചത്. വറുതിയുടെ പെരുമഴക്കാലത്തും, തങ്ങളെ ചേർത്തുനിർത്തിയ സൗഹൃദത്തിന്റെ കണ്ണികൾക്ക് കാലമേറെ കഴിഞ്ഞിട്ടും തിളക്കമറ്റിരുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ഒത്തുകൂടിയത് 75 വയസ്സിന് മുകളിലുള്ള 37 പൂർവവിദ്യാർഥികൾ.

പുതുതലമുറയിലെ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ആദരവോടെ അവരെ വരവേറ്റു. ഇടശ്ശേരി കലാപഠനശാലാ ഡയറക്ടർ വിജു നായരങ്ങാടി, വിരമിക്കുന്ന പ്രഥമാധ്യാപകൻ ടി. സജീവ്, പി.ടി.എ. പ്രസിഡൻറ് ഇക്ബാൽ താനൂരും അധ്യാപകരും, രക്ഷിതാക്കളുംചേർന്ന് പൂർവവിദ്യാർഥികളെ സ്വീകരിച്ച് ആദരിച്ചു. 90 വയസ്സായ കുറുക്കനാരി പരമേശ്വരൻ, 88 വയസ്സായ ആക്കിപ്പറമ്പത് ഗോപാല കൃഷ്ണമേനോൻ തുടങ്ങിയവരായിരുന്നു ഏറ്റവും മുതിർന്ന പൂർവവിദ്യാർഥികൾ. മക്കളോടും പേരക്കുട്ടികളോടുംകൂടി വാഹനത്തിൽ വന്ന ഇവർ ശാരീരിക പരിമിതികൾ മറന്ന് ഏറെനേരം വിദ്യാലത്തിൽ ചെലവഴിച്ച് ആദരം ഏറ്റുവാങ്ങി സന്തോഷത്തോടെയാണ് മടങ്ങിയത്. താനൂർ നഗരസഭാധ്യക്ഷന്റെ റഷീദ് മോര്യ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സമൂഹികരംഗത്തെ പ്രഗല്‌ഭരും പങ്കെടുത്തു

Recent Posts

കെഎന്‍എം മര്‍ക്കസുദഅ്‌വ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍’സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ചങ്ങരംകുളം :കെഎന്‍എം മര്‍ക്കസുദഅ്‌വ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളയംകുളത്ത് ‘സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹിത്യക്കാരന്‍ പി സുരേന്ദ്രന്‍…

2 hours ago

നാടും സിനിമയും ലഹരി വിമുക്തമാകട്ടെ; ഫെഫ്ക പി.ആര്‍.ഒ. യൂണിയൻ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു

കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഒമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഒ.യൂണിയൻ (FEFKA PRO Union) നടത്തുന്ന…

2 hours ago

വി എസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ഒഴിവാക്കിയെന്ന ആരോപണം തെറ്റെന്ന് എംവി ഗോവിന്ദൻ

മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം…

2 hours ago

പീഡനക്കേസിൽ ഇൻസ്റ്റഗ്രാം താരം പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ തൃക്കണ്ണൻ എന്ന IDയിലെ ഹാഫിസിനെയാണ് ആലപ്പുഴ…

2 hours ago

മൂന്ന് വയസില്‍ ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ് ‘ദുആ മറിയം അഭിമാനമാകുന്നു

ചങ്ങരംകുളം:വളരെ ചെറുപ്രായത്തില്‍ തന്നെ തന്റെ ഓര്‍മശക്തി കൊണ്ട് നാട്ടുകാരെ വിസ്മയിപ്പിക്കുകയാണ് മൂന്ന് വയസുകാരി ദുആ മറിയം.ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ വിവിധ വാഹനങ്ങളും,പഴവര്‍ഗ്ഗങ്ങളും…

3 hours ago

ഭവന നിർമ്മാണത്തിന് 12 കോടി രൂപ വകയിരുത്തി വട്ടംകുളത്ത് ചരിത്ര ബജറ്റ്

എടപ്പാൾ: ഭവന നിർമ്മാണത്തിന് 12 കോടി രൂപ വകയിരുത്തി വട്ടംകുളത്ത് ചരിത്ര ബജറ്റ് . സമ്പൂർണ്ണ ഭവന നിർമ്മാണമാണ് ഇതിലൂടെ…

3 hours ago