Categories: PONNANI

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

&NewLine;<p>പൊന്നാനി&colon; സി&period;പി&period;എം&period; മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി&period;എം&period; സിദ്ദീഖ് സി&period;പി&period;എം&period; പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു&period; ആരോഗ്യ പ്രശ്നങ്ങളാൽ ഡോക്ടർ വിശ്രമം നിർദേശിച്ചതിനെ തുടർന്നാണ് സി&period;പി&period;എം&period; ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരത്തോടെ ചുമതലയിൽനിന്ന് ഒഴിവായത്&period; നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഏകോപനങ്ങൾക്ക് നേതൃത്വം നൽകാൻ പാർട്ടി ഏൽപ്പിച്ചതായിരുന്നു മണ്ഡലം സെക്രട്ടറിയുടെ ചുമതല&period; പകരം ചുമതല സി&period;പി&period;എം&period; ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ&period; പി&period;കെ&period; ഖലീമുദ്ദീന് നൽകി&period; ഹൃദയ സംബന്ധമായ അസുഖങ്ങളാൽ വർഷങ്ങളായി തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കൽ കോളേജിൽ ചികിത്സ തുടരുകയാണ് ടി&period;എം&period; സിദ്ദീഖ്&period; ഒരാഴ്ച മുൻപ് ഷുഗർ കൂടിയതിനെ തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു&period; ഇതിനിടയിൽ കിഡ്നി സ്റ്റോൺ സംബന്ധമായ ബുദ്ധിമുട്ടുകളും കാണപ്പെട്ടു&period; ഇതോടെയാണ് ഡോക്ടർ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് വിശ്രമം നിർദേശിച്ചത്&period; തുടർന്നു വിഷയം പാർട്ടിയെ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിയാൻ അനുമതി നൽകുകയുമായിരുന്നു&period; പൊന്നാനി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി പാർട്ടി നേതൃത്വം ടി&period;എം&period; സിദ്ദീഖ്&comma; അഡ്വ&period; പി&period;കെ&period; ഖലീമുദ്ദീൻ എന്നിവരിൽ ഒരാളെ പരിഗണിക്കാതെയും പി&period; നന്ദകുമാറിന് ഒരു തവണ കൂടി അവസരം നൽകാതെയും സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായിരുന്ന അഡ്വ&period; എം&period;കെ&period; സക്കീറിനെ സ്ഥാനാർഥിയാക്കിയതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

11 minutes ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

14 minutes ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

16 minutes ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

6 hours ago

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു. ലിറ്ററിന് 2 മുതല്‍ 2.23 വരെയാണ് കൂടിയത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍…

9 hours ago