സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ റെക്കാഡ് കുതിപ്പ്. പവന് 640 രൂപ വർദ്ധിച്ച് 79,560 രൂപയായി.ഗ്രാമിന് 80 രൂപ കൂടി 9,945 രൂപയായി. ഇന്നലെ പവന് 78,920 രൂപയും ഗ്രാമിന് 9,865 രൂപയുമായിരുന്നു. ഈ മാസം ആരംഭിച്ചതോടെ സ്വർണവിലയില്‍ വലിയ തരത്തിലുളള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. സെപ്തംബറിലെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഈ മാസം ആദ്യമായിരുന്നു. അന്ന് പവന് 77,640 രൂപയും ഗ്രാമിന് 9,705 രൂപയുമായിരുന്നു.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാൻ കാരണമായത്. വിലവർദ്ധനവ് സ്വർണം വാങ്ങാൻ കാത്തിരുന്നവരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
നിലവില്‍ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്.
അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 138 രൂപയും കിലോഗ്രാമിന് 1,38,000 രൂപയാണ്. ഇന്നലെ ഗ്രാമിന് 136 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
കാലടി : പൊന്നാനി ഓണം ടൂറിസം വാരാഘോഷ കമ്മിറ്റി പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ് എന്നിവയുടെ…
എടപ്പാൾ : മാറാരോഗം അനുഭവിക്കുന്നവരുടെ ആത്മവിശ്വാസം ഉയർത്താൻ പ്രതിമാസകുടുംബസംഗമം കെയർ വില്ലേജിൽ നടന്നു.ക്യാൻസർ ബോധവൽക്കരണ ക്ലാസുകളുംസ്ക്രീനിംഗ് ടെസ്റ്റിനായി യുവതികൾക്ക്സന്നദ്ധ പ്രവർത്തക…
എടപ്പാൾ:അയിലക്കാട് മുസ്ലിംലീഗ് കമ്മറ്റി തെരഞ്ഞെടുപ്പി ന്റെ മുന്നൊരുക്കമായി ഒരുക്കിയ സ്നേഹ സംഗമം വർദ്ധിച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണ്ഡലം…
പൊന്നാനി: കോഴിക്കോട് സദ്ഭാവന ബുക്സ് പ്രസിദ്ധീകരിച്ച മുർഷിദ കടവനാടിൻ്റെ ആദ്യ കവിത സമാഹാരം പൊന്നാനി ചന്തപ്പടിയിലെ PWD Rest House…
എടപ്പാൾ :ശ്രീനാരായണഗുരു ജയന്തിയോടുബന്ധിച്ച് എസ്എൻഡിപി എടപ്പാൾ ശാഖയുടെആഭിമുഖ്യത്തിൽ വെങ്ങിനിക്കരശ്രീനാരായണഗുരു സ്തൂപത്തിൽ പുഷ്പാർച്ചനയുംപ്രാർത്ഥനയും നടത്തി. ശാഖാ സെക്രട്ടറി പ്രജിത്ത്തേറയിൽ അധ്യക്ഷനായി. മുതിർന്ന…
കോഴിക്കോട് കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.…