EDAPPAL
സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ആയുർ ഗ്രീൻ ആയുർവേദ ഹോസ്പിറ്റൽ എടപ്പാൾ,ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയുടെയും പെരിന്തൽമണ്ണ ഗവൺമെന്റ് ബ്ലഡ് സെന്ററിന്റെയും സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.73 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 13 പുതുരക്തദാതാക്കളും 7 വനിതകളും ഉൾപ്പെടെ 4O പേർ സന്നദ്ധ രക്തദാനം നടത്തി.ക്യാമ്പിന് ആയുർഗ്രീൻ സ്റ്റാഫ് കോർഡിനേറ്റർമാരായ ജിയാസ്,രഞ്ജിത്ത്, അനസ് മുരിങ്ങാത്തോടൻ, ആയിഷ,ഷഹല, ഹിമ, ഫായിസ, ആമിന എന്നിവരും ബി ഡി കെ ഭാരവാഹികളായ നൗഷാദ് അയങ്കലം,അമീൻ മാറഞ്ചേരി,രഞ്ജിത്ത് കണ്ടനകം,ജംഷീദ് പൊന്നാനി,അഭിലാഷ് കക്കിടിപ്പുറം,അഷ്കർ വട്ടംകുളം,എയ്ഞ്ചൽസ് വിംഗ് അംഗങ്ങളായ റുക്സാന,അശ്വതി എന്നിവർ നേതൃത്വം നൽകി.ക്യാമ്പിന് മികച്ച സൗകര്യമൊരുക്കിയ ആയുർ ഗ്രീൻ ആയുർവേദ ഹോസ്പിറ്റലിന് ബി ഡി കെ ജില്ലാ കമ്മിറ്റി പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.

