വളാഞ്ചേരി : കേരളത്തിൽ ഏകീകൃത ദേവസ്വം നിയമം കൊണ്ടുവരണമെന്ന് എം.കെ. രാഘവൻ എംപി. കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽനിന്ന് വിരമിക്കുന്ന സി.വി. ആനന്ദവല്ലിക്ക് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ ഐഎൻടിയുസി നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ക്ഷേത്രജീവനക്കാർ പല തട്ടിലായതിനാൽ അവരുടെ വേതനവും നാമമാത്രമാണ്. അവർക്ക് ശമ്പളം കുടിശ്ശികയാകുന്ന അവസ്ഥയുണ്ട്. പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക് നാമമാത്രമായ ക്ഷേമനിധി പെൻഷനാണ് ലഭിക്കുന്നത്. ആനുകൂല്യങ്ങളും പരിമിതമാണ്- എം.കെ. രാഘവൻ എംപി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. കാടാമ്പുഴ ക്ഷേത്രത്തിലെ ശാന്തി സുബിൻ എമ്പ്രാന്തിരി ദീപം തെളിച്ചു. പി. ഇഫ്തിഖാറുദ്ദീൻ, ഉമറലി കരേക്കാട്, വി.കെ. ഷഫീഖ്, കെ.പി. സുരേന്ദ്രൻ, വിനു പുല്ലാനൂർ, ഒ.കെ. സുബൈർ, കാടാമ്പുഴ മോഹനൻ, സജിത നന്നേങ്ങാടൻ, ഇ.കെ. ബാബു, സൂപ്രണ്ട് മീരാ ഭാസ്‌കരൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രവേശനപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും കലാകാരന്മാരെയും അനുമോദിച്ചു.
എടപ്പാൾ : പൂക്കരത്തറ പൂത്രക്കോവിൽ ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മഠത്തിൽ വളപ്പിൽ സുധാകരൻ (56) നിര്യാതനായി.ഭാര്യ:സുനന്ദ. മക്കൾ: ജിഷ്ണുരാജ്. ജിതിൻ…
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…