CHANGARAMKULAM

ഭവനരഹിതർക്ക് 80 ലക്ഷം രൂപ ചിലവഴിച്ച് 8 ഭവനങ്ങളൊരുക്കി കെ.എൻ.എം.

ചങ്ങരംകുളം:കഷ്ടപ്പെടുന്നവരും കിടപ്പാടമില്ലാത്തവരുമായ എട്ട്‌ കുടുംബങ്ങൾക്ക് നിർമ്മിച്ച ഭവന സമുച്ചയം അർഹരായവരെ കണ്ടെത്തി കൈമാറുകയാണ് കേരള നദ്‌ വത്തുൽ മുജാഹിദീൻ ചങ്ങരംകുളം മണ്ഡലം സാമൂഹ്യ ക്ഷേമ വിഭാഗം.

ഭവനങ്ങളുടെ താക്കോൽ കൈമാറ്റം 20 ചൊവ്വ 4 മണിക്ക്‌ കെ എൻ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്ദുല്ലക്കോയ മദനി നിർവ്വഹിക്കും.

ചടങ്ങിൽ കുഞ്ഞഹമ്മദ്‌ പന്താവൂർ അധ്യക്ഷത വഹിക്കും. കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ ഹസീബ് മദനി, മുഖ്യപ്രഭാഷണം നിർവഹിക്കും.
കെ എൻ എം ജില്ലാ പ്രസിഡന്റ്‌ കുഞ്ഞിപ്പ മാസ്റ്റർ, പി പി എം അഷ്‌റഫ്‌, വി മുഹമ്മദുണ്ണി ഹാജി, കെ അബ്ദുൽ ഹമീദ്‌, പി ഐ മുജീബ്‌, കെ വി ബീരാവു
പ്രസംഗിക്കും.

പ്ലസന്റ്‌ ഹോംസ്‌ എന്ന് നാമകരണം ചെയ്തു 80 ലക്ഷം രൂപ ചിലവഴിച്ച് മൂക്കുതലയിൽ നിർമ്മിച്ച ഭവന പദ്ധതിയാണ് ഒന്നര വർഷത്തെ പ്രയത്നത്തിലൂടെ പൂർത്തിയാവുന്നത്.

മൂക്കുതല ചേലക്കടവ്‌ ദാറുസ്സലാം ‌ ജുമാ മസ്ജിദിനു സമീപത്തായി വിരളിപ്പുറത്ത്‌ സിദ്ധീഖ്‌ ദാനമായി നൽകിയ 20 സെൻറ് ഭൂമിയിലാണ് ഭവന സമുച്ചയം നിർമ്മിച്ചിട്ടുള്ളത്.

റമദാനിൽ സമാഹരിച്ച സംഭാവനകളിലൂടെയും സ്പോൺസർഷിപ്പുകളിലൂടെയും പ്രവാസികളായ സുഹൃത്തുക്കൾ നൽകിയ സഹായങ്ങളിലൂടെയും സ്വരുപിച്ച ഫണ്ട് ഉപയോഗിച്ചാണ് ഭവന സമുച്ചയം പടുത്തുയർത്തിയത്‌. നിർമ്മാണത്തിൽ സഹകരിച്ച എല്ലാവർക്കും കെ എൻ എം നന്ദിയും കടപ്പാടും അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button