ചങ്ങരംകുളം:ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് യുവതിക്ക് പരിക്കേറ്റു.പന്താവൂര്‍ സ്വദേശി മണക്കടവത്ത് രതീഷ് എന്ന ബച്ചുവിന്റെ ഓടിട്ട വീടിന് മുകളിലാണ് തെങ്ങ് വീണത്.വെള്ളിയാഴ്ച വൈകിയിട്ട് ആറരയോടെയാണ് സംഭവം.അപകട സമയത്ത് വീടിന്റെ മുറ്റത്ത് നിന്നിരുന്ന മണക്കടവത്ത് ചന്ദ്രന്റെ മകൾ ധന്യക്കാണ് പരിക്കേറ്റത്.തലനാരിഴക്കാണ് തെങ്ങ് തലയില്‍ വീഴാതിരുന്നത്.ഇത് കൊണ്ട് തന്നെ വലിയ വലിയ അപകടമാണ് ഒഴിവായത്.പരിക്കേറ്റ ധന്യയെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.സമീപത്ത് മറ്റൊരു വീട്ടിലും തെങ്ങ് കടപുഴകി വീണിട്ടുണ്ട്.കൊലവന്റെ വളപ്പിൽ മുഹമ്മദ് എന്ന മാനുപ്പയുടെ പറമ്പിലെ തെങ്ങാണ് ശക്തമായ കാറ്റിൽ കടപുഴകി വീണത്.
എടപ്പാൾ : ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മെയ് 2 മാറാട് ദിനം ഭീകരവിരുദ്ധ ദിനമായി ആചരിച്ചു.മറക്കില്ല…
പൊന്നാനി : പൊന്നാനി താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് ആവശ്യമായ രക്തത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…
പൊന്നാനി:പുഴമ്പ്രം വിദേശമദ്യ വില്പനശാല തുറന്നു പ്രവർത്തിക്കുന്നതിന് മൗനാനുമതി നൽകിയ സിപിഎം നേതൃത്വത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചു കൊണ്ട് പൊന്നാനി മുനിസിപ്പൽ യുഡിഎഫ്…
അപകടം നടന്നയുടന്‍ കുട്ടിയെ കോട്ടക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മലപ്പുറം: ചക്ക വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടയ്ക്കലിലാണ്…
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.ഗോപാലൻ,…
കൈനിക്കര യൂണിറ്റ് എം എസ് എഫ് കമ്മറ്റി സംഘടിപ്പിക്കുന്ന 'ഐക്യം . അതിജീവനം, അഭിമാനം" എന്ന പ്രമേയം ഉയർത്തി 2025…