Categories: PONNANI

വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയുടെ മാറ്റം വരുത്താനാകില്ല; ദേശീയപാതാ അതോറിറ്റി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;2bd05873547b4873a9c5eb88c65cca93-1024x1024&period;jpg" alt&equals;"" class&equals;"wp-image-23627"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വെളിയങ്കോട്&colon; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയുടെ നിർമാണത്തിൽ മാറ്റം വരുത്താനാകില്ലെന്ന് ദേശീയപാതാ അതോറിറ്റി&period; അങ്ങാടിയെ വിഭജിക്കുന്ന തരത്തിൽ പാലം നിർമിക്കുന്നതായി നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരാണ് അലൈൻമെന്റ് പ്രകാരം നിർമിച്ചു കൊണ്ടിരിക്കുന്ന അടിപ്പാതയിൽ മാറ്റം വരുത്താനാകില്ലെന്ന് അറിയിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ദേശീയപാത ലെയ്സൻ ഓഫിസർ പി&period;പി&period;എം&period;അഷറഫ്&comma; പൊന്നാനി തഹസിൽദാർ കെ&period;ഷംസുദ്ദീൻ എന്നിവർ വെളിയങ്കോ‍ട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിലുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്&period; കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതിയും പ്രതിഷേധക്കാരും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ സന്ദർശനം&period; വെളിയങ്കോട്ടും അയ്യോട്ടിച്ചിറയിലും 25 മീറ്റർ വീതിയിൽ 250 മീറ്റർ നീളത്തിലുള്ള അടിപ്പാതയുടെ നിർമാണമാണ് പുരോഗമിക്കുന്നത്&period; ഇരുവശത്തുമുള്ള സർവീസ് റോഡ് വഴിയാകും പഞ്ചായത്ത് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നേരിട്ട് അടിപ്പാതയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നും സർവീസ് റോഡിലേക്ക് കൂടുതൽ കവാടങ്ങൾ ആവശ്യമെങ്കിൽ‍ പഞ്ചായത്തിന്റെ ശുപാർശ ലഭിച്ചാൽ സർക്കാരിന്റെ തീരുമാനം ലഭിക്കുന്നതിനനുസരിച്ച് അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി&period;കവാടങ്ങളുടെ കണക്ക് അടുത്ത ദിവസം എടുക്കുമെന്നും പഞ്ചായത്ത് ബോർഡ് ഉടൻ ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടായിൽ അറിയിച്ചു&period; വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്&comma; എ&period;വി&period;ഉമ്മർ&comma; ഇബ്രാഹിം കുട്ടി വെളിയങ്കോട്&comma; കെ&period;കെ&period;ബീരാൻകുട്ടി&comma; പി&period;വി&period;ഫൈസൽ&comma; പി&period;ആർ&period;കെ&period;റസാഖ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

5 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

5 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

5 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

10 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

13 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

13 hours ago