Valanchery

വീണ്ടും നിപയെ പ്രതിരോധിച്ച് കേരളം; വളാഞ്ചേരിയിൽ ഗുരുതരാവസ്ഥയിലായിരുന്നയാൾ രോഗമുക്തയായി

മലപ്പുറം വളാഞ്ചേരിയിൽ നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലിരുന്ന ആൾ രോഗമുക്തയായി. രണ്ട് സാമ്പിളുകൾ നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. നിലവിൽ രോഗി വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രോഗിഗുരതരാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും ആരോഗ്യം തുടർച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വസിക്കുന്നത്. രക്തസമ്മർദം, ഹൃദയമിടിപ്പ്, എന്നിവ സാധാരണ നിലയിലായി

കരൾ, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെട്ട് വരുന്നുണ്ട്. കണ്ണുകൾ ചലിപ്പിക്കുന്നുണ്ട്. രണ്ട് ദിവസമായി താടിയെല്ലുകൾ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയിൽ പ്രതികരിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button