ചങ്ങരംകുളം:അടുത്തിടെയായി പ്രദേശത്ത് കള്ളൻമാരുടെ ശല്ല്യം കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ജനങ്ങൾക്ക് നിർദേശം നൽകി.വീട് അടച്ചിട്ട് പുറത്ത് പോവുന്നവർ നിർബന്ധമായും സ്റ്റേഷനിൽ റിപ്പോർട്ട്ചെയ്യണം. വീട്ടുടമയുടെ പേരു വിവരങ്ങളും എവിടെ പോവുന്നു എന്ന് തിരിച്ച് വരും തുടങ്ങിയ വിവരങ്ങളും രേഖാമൂലം സ്റ്റേഷനിൽ എഴുതിനൽകണം.
കവർച്ചക്കാർക്ക് സഹായമാകുന്ന രീതിയിൽ പിക്കാസ്,കൈക്കോട്ട്,വെട്ട്കത്തി,മഴു,തുടങ്ങിയ ആയുധങ്ങൾ ഒന്നും വീടിന് പുറത്തിടരുത്.മറ്റു വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നും തന്നെ അലക്ഷ്യമായി പുറത്തിടരുതെന്നും സ്വർണ്ണാഭരണങ്ങൾ ധരിച്ച് ഒറ്റക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളിലൂടെ നടക്കരുതെന്നും പോലീസ് ഓർമപ്പെടുത്തുന്നുണ്ട്.രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിങ് കൂടുതൽ
ശക്തമാക്കിയിട്ടുണ്ടെന്നും രാത്രിയിൽ ജനലുകളും വാതിലുകളും തുടന്നിട്ട് ഉറങ്ങരുതെന്നും രാത്രി കാലങ്ങളിൽ അസ്വാഭിവകായി വല്ലതും ശ്രദ്ധയിൽ പെട്ടാൽ ഉടനെ പോലീസുമായി ബന്ധപ്പെടാനും ജനങ്ങൾ സഹകരിക്കണമെന്നും ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ പറഞ്ഞു
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…