വസ്ത്രം അഴിക്കാനും മാറിടത്തിൽ അമർത്താനും ശ്രമിച്ചത് ബലാത്സംഗ ശ്രമമല്ലെന്ന വിധി; പട്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; യുവതിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും മാറിടത്തിൽ അമർത്തി ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത് ബലാത്സംഗശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന പട്‌à´¨ ഹൈക്കോടതി വിധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി&period; ഹൈക്കോടതി വിധിയിലെ ചില പരാമർശങ്ങൾ അപകീർത്തികരമാണെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചത്&period; ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി&comma; വി&period; മോഹന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ&period;ചില പരാമർശങ്ങൾ അപകീർത്തികരമാണെന്ന് ബിഹാർ അഡ്വക്കേറ്റ് ജനറൽ എസ് à´¡à´¿ സഞ്ജയിനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതിഭാഗത്തിൻ്റെ നിലപാട് കൂടി കേട്ട ശേഷമേ വിധി റദ്ദാക്കാൻ കഴിയൂവെന്നും പ്രതിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് പ്രാദേശിക പൊലീസിന്റെ സഹായത്തോടെ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു&period;ബലാത്സംഗം ചെയ്യാനുള്ള ഉദ്ദേശ്യം വ്യക്തമായി തെളിയിക്കുന്ന തരത്തിലുള്ള മറ്റേതെങ്കിലും പ്രവൃത്തിയോ ലൈംഗിക അതിക്രമത്തിന്റെ തെളിവോ ഇല്ലാത്ത സാഹചര്യത്തിൽ യുവതിയുടെ വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും മാറിടത്തിൽ അമർത്തി ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന ആരോപണങ്ങൾ ബലാത്സംഗശ്രമമായി കണക്കാക്കാനാകില്ലെന്നായിരുന്നു പട്‌à´¨ ഹൈക്കോടതിയുടെ നിരീക്ഷണം&period; ഇത്തരം പ്രവൃത്തികൾ പരമാവധി സ്ത്രീത്വത്തെ അപമാനിക്കലിന് തുല്യമായ കുറ്റമായി മാത്രമേ കണക്കാക്കാനാകൂവെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ഇതെന്നുമായിരുന്നു ഹൈക്കോടതി വിലയിരുത്തൽ&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിനൊപ്പം 511-ാം വകുപ്പ് ചുമത്തിയുള്ള പ്രതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു&period;അലഹബാദ് ഹൈക്കോടതിയുടെ മറ്റൊരു വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ പരിഗണിച്ച കേസിന്റെ വാദത്തിനിടെയാണ് പട്‌à´¨ ഹൈക്കോടതിയുടെ ഈ ഉത്തരവും സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരട് പൊട്ടിക്കുകയും അവളെ കലുങ്കിനടിയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ബലാത്സംഗശ്രമമായി കണക്കാക്കാനാകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി&period; പട്‌à´¨ ഹൈക്കോടതിയുടെ ഉത്തരവും സമാനമായ വസ്തുതകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വന്നതെന്ന് മുതിർന്ന അഭിഭാഷകരായ ശോഭ ഗുപ്തയും എച്ച് എസ് ഫൂൽക്കയും സുപ്രീം കോടതിയെ അറിയിച്ചു&period; അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോൾ ജഡ്ജിമാർ കൂടുതൽ സംവേദനക്ഷമതയും ജാഗ്രതയും പുലർത്തുന്നതിനുള്ള മാർഗനിർദേശങ്ങളും സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മരണം: മൃതദേഹങ്ങൾ ഛിന്നഭിന്നമായി

ഗുരുഗ്രാം: ഹരിയാനയിലെ നുഹിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു.…

4 hours ago

പ്രിയദർശിനി സൗജന്യ യാത്രവനിതകളുടെ ആഹ്ലാദപ്രകടനം

ആ​ല​ങ്കോ​ട്-​ന​ന്നം​മു​ക്ക് യു.​ഡി.​എ​ഫ് വ​നി​ത പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചപ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര നൂ​റ് ദി​നം പി​ന്നി​ട്ട​തി​ന്‍റെ ആ​ഘോ​ഷ​പ്ര​ക​ട​നം ​ച​ങ്ങ​രം​കു​ളം:കെ.​എ​സ്.​ആ​ർ.​ടി.​സി പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ…

5 hours ago

‌മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ല, രാജ്യത്ത് എല്ലായിടത്തും പവര്‍ കട്ടുണ്ട്; പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ല: മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: ഇന്ത്യയിലെ എല്ലായിടത്തും പവര്‍ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഈ മാസം ഉപഭോഗം…

15 hours ago

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും

ന്യൂഡൽഹി: ‌ഞായറാഴ്ച ബാങ്കുകൾ (സെപ്റ്റംബർ 27) തുറന്നു പ്രവർത്തിക്കും. റിസർവ് ബാങ്ക് അനുമതിയോടെയാണ് ബാങ്കുകൾ പ്രവർത്തിക്കുക. സെപ്റ്റംബർ 28 മുതൽ…

19 hours ago

കെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’; ചരിത്രത്തിൽ ആദ്യം, 40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കേരളാ…

19 hours ago

യുപിഐ ഇടപാടുകൾക്ക് ചാ‌‌ർജ്: വിശദീകരണവുമായി എൻപിസിഐ, ‘മാറ്റം രാജ്യത്തെ എല്ലാ വ്യാപാരികളെയും ബാധിക്കില്ല’

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കേരളാ…

19 hours ago