കാഞ്ഞിരമുക്ക്: കഴിഞ്ഞ ദിവസം കാഞ്ഞിരമുക്ക് സ്വദേശി പള്ളിപ്പറമ്പിൽ സുബൈർ എന്ന ഓട്ടോറിക്ഷ ഡ്രൈവറെ തന്റെ വീട്ടിലേക്കുള്ള വഴി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ സ്റ്റേഷനിൽ ഹാജരായില്ല എന്ന് പേര് പറഞ്ഞ് പത്തായി സെന്ററിൽ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോയിലിരുന്ന സുബൈറിനെ പെരുമ്പടപ്പ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ ബിജുവും, സുലൈമാനും പിന്നെ കണ്ടാലറിയുന്ന 2 പോലീസ് ഉദ്യോഗസ്ഥരും വന്ന് നാട്ടുകാർ കാൺകെ പോലീസ് ജീപ്പിലേക്ക് വലിച്ചിഴക്കുകയും കയറ്റുന്നതിനിടെ സർക്കിൽ ഇൻസ്‌പെക്ടറായ ബിജു മുഖത്തടിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേഷനിൽ കൊണ്ടുപോയതിന് ശേഷം കണ്ടാലറിയാവുന്ന 4 പോലീസ് ഉദ്യോഗസ്ഥർ CCTV ഇല്ലാത്ത ഭാഗത്തേക്ക് കൊണ്ട്പോയി നീ ഞങ്ങൾക്കെതിരെ കേസ് കൊടുക്കും അല്ലടാ എന്ന് ആക്രോഷിച്ച് ഹൃദ്രോഗിയായ തന്നെ ചവിട്ടുകയും കൈ കൊണ്ട് ഇടിക്കുകയും രോഗിയാണെന്ന് പറഞ്ഞിട്ടും പോലീസ് ബൂട്ട് ഉപയോഗിച്ച്കൊണ്ട് നിലത്തിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. അന്ന് രാത്രി പോലീസ് മർദ്ധനംമൂലം ദേഹസ്വാസ്ഥ്യം കണ്ടതിനെ തുടർന്ന് പുത്തൻപള്ളി KMM സ്വകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയും ഹോസ്പിറ്റലിന്റെ നിസ്സഹകരണംമൂലം പോലീസിനെതിരെയുള്ള ഇന്റിമേഷനും woond certificate, മറ്റു അനുബന്ധ നടപടികൾ റദ്ദു ചെയ്യുകയും ചെയ്തു.
ഇന്റിമേഷൻ റിപ്പോർട്ടും woond സർട്ടിഫിക്കറ്റും തയ്യാറാക്കിയതിനു ശേഷമാണ് പോലീസും ഹോസ്പിറ്റൽ മാനേജ്മെന്റും ചേർന്ന് ഈ ഒത്തുകളി നടത്തിയത്, ഇതിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് സുബൈർ പറഞ്ഞു..
പോലീസ് ആകാരണമായി മർദ്ദിക്കാനുണ്ടായ സാഹചര്യം സുബൈർ വിവരിക്കുന്നു.
25-30 വർഷമായി ഉപയോഗിച്ച് പോന്നിരുന്ന വഴിയുമായി ബന്ധപ്പെട്ട് അയൽവാസിയായ അശോകനും ഭാര്യയും നൽകിയ പരാതിയിലാണ് ഈ പോലീസ് മുറ സുബൈറിന്റെ മേൽ പ്രയോഗിച്ചത്, വഴി അടക്കാനുള്ള കോടതി സ്റ്റേ ലംഘിച്ചുകൊണ്ടാണ് അശോകന്റെ ഭാര്യ കല്ലും മണ്ണുമായി വഴി അടക്കാൻ വന്നത്. തടയാൻ ചെന്ന സുബൈറിന്റെ ഭാര്യയും അശോകന്റെ ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പരസ്പരം ഉന്തും തള്ളും നടക്കുകയും ചെയ്തു. പ്രസ്തുത സംഭവത്തിലാണ് ഈ പരാതി, ഇതിന് മുമ്പ് വഴി വിഷയുമായി ബന്ധപ്പെട്ട് അശോകനും ഭാര്യയും പത്തോളം ഗുണ്ടകളും ചേർന്ന് സുബൈറിനെ കമ്പികൊണ്ട് അടിക്കുകയും തല പൊട്ടുകയും കാലിനും കൈക്കും പരിക്ക് പറ്റുകയും ചെയ്തിരുന്നു അതിന്റെ വീഡിയോ ക്ലിപ്പും മറ്റു തെളിവുകളടക്കം ഹാജരാക്കിയിട്ടും പോലീസ് നിസാര വകുപ്പ് ചുമത്തിയാണ് കേസെടുത്തത്, പോകുന്ന വഴിയിൽ കച്ചറ ഇടുകയും മീൻ വെള്ളം പോലുള്ള അഴുകിയ വെള്ളം ദേഹത്തേക്ക് ഒഴിക്കുന്നതും, കഴുത്തിൽ കയറ് കുടുക്കിയതും അശോകനും ഭാര്യയും സ്ഥിരം ചെയ്യുന്നത് പതിവാണ് ഇതുമായി ബന്ധപ്പെട്ടും പോലീസിന് പരാതി നൽകിയിരുന്നു. യാതൊരു നടപടിയും പെരുമ്പടപ്പ് പോലീസ് സ്വീകരിച്ചിട്ടില്ല… തന്റെ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്ന നടപടിക്കെതിരെ കോടതിയിൽ കേസ് നില നിൽക്കെയാണ് ഇത്തരം പ്രകോപനങ്ങൾ അശോകനും കുടുംബവും ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരിക്കൽ ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിൽ അശോകനും കുടുംബവും അനുകൂല വിധി സ്ഥാപിച്ചെടെത്തിരുന്നു, സാധാരണക്കാരനായ സുബൈർ ഓട്ടോ ഓടിച്ചുകൊണ്ട് കിട്ടുന്ന തുച്ഛമായ കാശ് കൊണ്ടാണ് കേസ് നടത്തികൊണ്ടിരിക്കുന്നത്, ബീമമായ സംഖ്യ കടവുംകേറി ജീവിതം തള്ളി നീക്കുകയാണ് ഓട്ടോ ഡ്രൈവറായ സുബൈർ, 3 പതിറ്റാണ്ടായി ഉപയോഗിച്ച് വന്നിരുന്ന വഴി അടക്കുന്നതോടെ സുബൈറും കുടുംബവും എങ്ങനെയാണ് വീട്ടിലേക്ക് പോവുക എന്ന കരളലിയിക്കുന്ന ചോദ്യമാണ് ജനങ്ങൾക്കുമുമ്പിൽ അദ്ദേഹം ചോദിക്കുന്നത്
തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്‌മ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. വധശിക്ഷയ്ക്ക്…
വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ…
തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ്…
ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ…