മലപ്പുറം വളാഞ്ചേരിയിൽ രോഗലക്ഷണങ്ങൾ കാണിച്ച ആറു പേർക്കും നിപ നെഗറ്റീവ്. സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. 49 പേരാണ് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളത്. 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.നിപയുടെ ഉറവിടം കണ്ടെത്താനുള്ള സംയുക്ത പരിശോധന ആരംഭിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. റൂട്ട് മാപ്പ് പ്രകാരം ഏപ്രിൽ 25നാണ് 42 വയസ്സുള്ള സ്ത്രീക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലെ ക്ലിനിക്കിലും 28ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയെന്നും പരിശോധനയിൽ വ്യക്തമായി.രോഗിയുടെ പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കും. നിപ സ്ഥിരീകരിച്ച യുവതിയുടെ വീട്ടിലെ വളർത്തു പൂച്ച ചത്തിരുന്നു. നിപയുടെ സോഴ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. അതിനിടെ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സർക്കാർ വാർഷിക പരിപാടി മാറ്റിവെച്ചു.
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…
എടപ്പാൾ:സ്വയം സംസ്കൃതരായി സാമൂഹിക നിർമ്മിതിയിൽ കർമ്മ നിര തരാവണമെന്നും മാതൃകകളെ കൊതിക്കുന്ന പുതിയ കാലത്തിന് വഴി വെളിച്ചമാവണമെന്നും സമസ്ത കേന്ദ്ര…
ഇംഗ്ലണ്ട്-ഇന്ത്യ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട് മുന്നിട്ട് നിൽക്കുകയാണ്. പരമ്പര നഷ്ടമാകാതിരിക്കണമെങ്കിൽ ഇന്ത്യക്ക്…