ലഹരി മാഫിയ തഴച്ചുവളരുന്നത് സർക്കാർ നോക്കിനിൽക്കുന്നു: വി.ടി. ബൽറാം

കൂറ്റനാട്: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ തഴച്ചുവളരുന്നത് സർക്കാർ നിഷ്ക്രിയമായി നോക്കിനിൽക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി. ബൽറാം പറഞ്ഞു.
ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി സംസ്ക്കാര സാഹിതി തൃത്താല നിയോജക മണ്ഡലം കമ്മറ്റി കൂറ്റനാട് സംഘടിപ്പിച്ച മയക്ക് മരുന്ന് വിരുദ്ധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ക്യാമ്പസുകൾ കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന മയക്കുമരുന്ന് വേട്ടകൾ ഇന്ന് നിലച്ചിരിക്കുകയാണ്. വിമുക്തി പോലുള്ള ബോധവൽക്കരണ പരിപാടികൾക്കുള്ള ഫണ്ടുകൾ പോലും ക്രിയാത്മകമായി ചെലവഴിക്കപ്പെടുന്നില്ല. മദ്യ നിർമ്മാണ ഫാക്ടറികൾ തുടങ്ങേണ്ടതിൻ്റെ ആവശ്യകതയേക്കുറിച്ച് മാത്രമാണ് എക്സൈസ് മന്ത്രിക്ക് പറയാനുള്ളതെന്നും വി.ടി. ബൽറാം കുറ്റപ്പെടുത്തി.

മയക്കുമരുന്നിനെതിരായ ജനകീയ ക്യാമ്പയിന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പാർട്ടി തുടക്കം കുറിക്കുകയാണെന്നും വി.ടി.ബൽറാം പറഞ്ഞു.
യുവാക്കളുടെ ആക്റ്റീവിസം ഇന്നത്തെ കാലത്ത് തെരുവിൽ കാണുന്നിലെന്ന് സാഹിത്യകാരൻ പി സുരേന്ദ്രൻ പറഞ്ഞു. മയക്കു മരുന്നിനെ ഉപയോഗിക്കുന്നവരേയും അത് സമൂഹത്തിൽ എത്തിക്കുന്നവരേയും ജനങ്ങൾ തെരുവിലിട്ടു തല്ലുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഭരണകൂടം ആവശ്യമായ നടപടികൾ കൈയ്ക്കൊള്ളാത്ത പക്ഷം ജനങ്ങൾക്ക്‌ മറ്റു മാർഗ്ഗം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ സാംസ്കാരിക രംഗത്ത് സജീവമാകണം. അതിലൂടെ ലഭിക്കുന്ന ലഹരി നാടിനു ഗുണകരമായി ഭവിക്കും.
എസ് എഫ് ഐ അവകാശപ്പെടുന്നത് കേരളത്തിലെ ക്യാമ്പസ്‌കൾ മുഴുവൻ അവരുടെ അധീനതയിൽ ആണെന്നാണ്. സ്വാഭാവികമായും ക്യാമ്പസ്‌ കളിൽ മയക്കു മരുന്നിന്റെ ഉപയോഗം കൂടുന്നത് തടയിടാൻ അവർക്കു കഴിയുന്നില്ലെങ്കിൽ അവരിതിന് കൂട്ട് നിൽക്കുന്നു എന്ന് കരുതേണ്ടി വരും.

സായാഹ്ന സദസ്സിൽ പങ്കെടുത്തു മുസ്ലീം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ അഭിപ്രായപ്പെട്ടു. സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ സുധീർ കെ ബി അധ്യക്ഷത വഹിച്ചു.
നാടക് ജില്ലാ കമ്മറ്റി അംഗം നജ്മ സലീം അവതരിപ്പിച്ച ഏകാങ്കത്തോടെ ആണ് പരിപാടി ആരഭിച്ചത്.

ചാലിശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വിജേഷ് കുട്ടൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ, ഡി സി സി സെക്രട്ടറി പി എം മധു, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ കെ വിനോദ്, സി ടി സെതലവി, ഇ രാജേഷ്, രവി മാരാത്ത്, എം മുരളീധരൻ, സി പി മോഹനൻ , കെ ഫക്രുദ്ദീൻ, ഗോപിനാഥ് പാലഞ്ചേരി, മുരളിധരൻ കോടനാട് എം മണികണ്ഠൻ, പി കെ ബഷീർ, എം സി സത്യൻ, ജയന്തി വിജയകുമാർ, ശ്രീരേഖ, മോഹൻദാസ് കറ്റശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.


Recent Posts

കാറിനുള്ളില്‍ കുടുങ്ങി 6വയസുകാരി, ഗുരുവായൂരില്‍ കുട്ടിയെ കാറിലിരുത്തി ദമ്ബതികളുടെ ക്ഷേത്ര ദര്‍ശനം.

തൃശ്ശൂർ : ഗുരുവായൂരില്‍ ആറുവയസ്സുകാരി കാറില്‍ കുടുങ്ങി. കർണാടക സ്വദേശികളായ ദമ്ബതികളാണ് 6 വയസ്സുള്ള പെണ്‍കുട്ടിയെ കാറില്‍ ലോക് ചെയ്ത്…

43 minutes ago

എൻ.എസ്.എസ് വളന്റിയർമാരെ അനുമോദിച്ചു

ചങ്ങരംകുളം: എന്ന അസ്സബാഹ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ 240 വളന്റിയർമാരെ ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.…

60 minutes ago

തൃശൂരിൽ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു, ഡ്രൈവർ ഓടി രക്ഷപ്പെട്ടു; പനയംപാടത്ത് വീണ്ടും അപകടം, ലോറി ഡ്രൈവർ മരിച്ചു

തൃശ്ശൂർ കല്ലിടുക്ക് ദേശീയ പാതയില്‍ നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ച് ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ…

2 hours ago

രണ്ടു പതിറ്റാണ്ടിനുശേഷം ആലങ്കോട് കുട്ടൻനായരില്ലാതെ പാന

ആലങ്കോട് കുട്ടൻനായർ പാനപ്പന്തലിൽ തിരി ഉഴിച്ചിൽ അവതരിപ്പിക്കുന്നു ഭക്തിസാന്ദ്രമായും സൗന്ദര്യാത്മകമായും അവതരിപ്പിക്കുകയും ചെയ്താണ് കുട്ടൻനായർ ഈ രംഗത്ത് ശ്രദ്ധേയനായത്. കുട്ടൻനായരുടെ…

4 hours ago

വളയംകുളത്ത് ’സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ചങ്ങരംകുളം :കെഎന്‍എം മര്‍ക്കസുദഅ്‌വ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളയംകുളത്ത് ‘സദ്ഗമയ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സാഹിത്യക്കാരന്‍ പി സുരേന്ദ്രന്‍…

4 hours ago

ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; ജിയോയെ പൂട്ടാൻ എയർടെലിൻ്റെ പൂഴിക്കടകൻ

ഇലോൺ മസ്കിൻ്റെ സ്പേസ്എക്സ് കമ്പനിയ്ക്ക് കീഴിലുള്ള സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഇന്ത്യയിലേക്ക്. ഇക്കാര്യത്തിൽ രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ എയർടെലും സ്പേസ്എക്സും…

4 hours ago