ചങ്ങരംകുളം:റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്റർ സൈക്യാട്രി പേഷ്യന്റ്സ് കെയർ ഉദ്ഘാടനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ സിന്ധു ഉദ്ഘാടനം നിർവഹിച്ചു.മാനസിക സ്വാസ്ഥ്യം നഷ്ട്ടപെട്ട സഹോദരങ്ങൾക്കായി പുതിയ വർഷം ഔട്ട് പേഷ്യന്റ് വിഭാഗം,കൗൺസിലിംഗ്, മെഡിസിൻ
വിതരണം,ഹോംകെയർ എന്നിവ ആരംഭിക്കും.സൈക്യാട്രി ഹോം കെയർ ഫ്ലാഗ് ഓഫ് കർമ്മം പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ നിർവഹിച്ചു.റൈറ്റ്സ് പാലിയേറ്റീവ് കെയർ പ്രസിഡൻറ് മൊയ്തു.കൈതക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ആമുഖപ്രഭാഷണവും എംഹാറ്റ് പ്രതിനിധി സൈനുദ്ദീൻ വിഷയാവതരണവും നടത്തി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംഷാദ്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ പി കെ അബൂബക്കർ, പുത്തൻപള്ളി മഹല്ല് കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് ഹാജി, സൈക്കോതെറാപ്പിസ്റ്റ് ഹസനുൽ ബന്ന, റൈറ്റ്സ് കോ ഓർഡിനേറ്റർ വി വി ഷെബീർ, സൈക്യാട്രി ഉപസമിതി ചെയർമാൻ ഹസ്സൻകുട്ടി, എന്നിവർ ആശംസകൾ അറിയിച്ചു.റൈറ്റ്സ് പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി സി ഇബ്രാഹിംകുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് റൈറ്റ്സ് പാലിയേറ്റീവ് കെയർ ട്രഷറർ സഗീർ മാഷ് നന്ദി അറിയിച്ചു
സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ…
എടപ്പാൾ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങ്…
നടൻ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമൽഹാസൻ…
കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങള് നീണ്ട തയ്യാറെടുപ്പ്. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി…
🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലായി. കണ്ണൂരിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഇന്നുപുലർച്ചെയായിരുന്നു ഇയാൾ ജയിൽ…