Categories: MALAPPURAM

റേഷൻ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ്; ജില്ലയിൽ 17.75 ലക്ഷം പേർ മസ്റ്ററിംഗ് പൂർത്തിയാക്കി

മലപ്പുറം: ജില്ലയിൽ അന്ത്യോദയ, മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ഈ മാസം അവസാനിക്കാനിരിക്കെ 17.75 ലക്ഷം പേർ മസ്റ്ററിംഗ് പൂർത്തിയാക്കി. 2.81 ലക്ഷം പേരാണ് ഇനി മസ്റ്ററിംഗ് നടത്താനുള്ളത്.

സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർത്തിയാക്കിയവരിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ജില്ല. 20.56 ലക്ഷം പേരാണ് അന്ത്യോദയ, മുൻഗണനാ വിഭാഗം റേഷൻ കാർഡുകളിൽ ജില്ലയിൽ ഉൾപ്പെടുന്നത്.

ജില്ലയിൽ ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് നടത്തിയത് ഏറനാട് താലൂക്കിലാണ്, 2.59 ലക്ഷം പേർ. 32,695 പേരാണ് ബാക്കിയുള്ളത്. ഏറ്റവും കുറവ് പേർ മസ്റ്ററിംഗ് നടത്തിയത് പൊന്നാനി താലൂക്കിലാണ്, 1.82 ലക്ഷം പേർ. ഇവിടെ 36,423 പേർ ഇനി മസ്റ്ററിംഗ് നടത്താൻ ബാക്കിയുണ്ട്. മസ്റ്ററിംഗ് കാലാവധി ഇനിയും നീട്ടാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.

താലൂക്ക്–ആകെ അംഗങ്ങൾ–മസ്റ്ററിംഗ് നടത്തിയവർ–ശതമാനം–ബാക്കിയുളളവർ

ഏറനാട്–2.92 ലക്ഷം–2.59 ലക്ഷം–88.82–32,695

നിലമ്പൂർ–3.21 ലക്ഷം–2.80 ലക്ഷം — 87.40 –40,462

പെരിന്തൽമണ്ണ–2.63 ലക്ഷം–2.29 ലക്ഷം–87.27–33,482

കൊണ്ടോട്ടി –1.94 ലക്ഷം–1.68 ലക്ഷം–86.72–25,841

തിരൂരങ്ങാടി–2.79 ലക്ഷം–2.40 ലക്ഷം –86.15 –38,704

തിരൂർ–4.87 ലക്ഷം –41.34 ലക്ഷം –84.78 ലക്ഷം –74,197

പൊന്നാനി–2.18ലക്ഷം–1.82 ലക്ഷം–83.35 — 36,423

മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള റേഷൻ കാർഡിൽ പേരുള്ള മുഴുവൻ പേരും എട്ടിനകം റേഷൻ കാർഡും ആധാർ കാർഡുമായി റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് നടത്താത്തപക്ഷം റേഷൻ കാർഡ് കട്ടാവും.

ജില്ലാ സപ്ലൈ ഓഫീസർ, സി.എ.വിനോദ് കുമാർ

ആകെ ജനങ്ങൾ – 20.56 ലക്ഷം

മസ്റ്ററിംഗ് നടത്തിയവർ-17.75 ലക്ഷം

ശതമാനം-86.30

മസ്റ്ററിംഗ് നടത്താനുള്ളവർ- 2.81ലക്ഷം

admin@edappalnews.com

Recent Posts

ടൂറിസം വകുപ്പിന്റെ അനാസ്ഥ; സഞ്ചാരികളെത്താതെ നിളയോരം പാർക്ക്

കുറ്റിപ്പുറം : ജില്ലാ ടൂറിസം വകുപ്പിന്റെ അനാസ്ഥകൊണ്ട് കുറ്റിപ്പുറം നിളയോരം പാർക്കിനെ വിനോദസഞ്ചാരികൾ കൈവിടുന്നു. കോടികൾ ചെലവഴിച്ച് പാർക്കിൽ നടപ്പാക്കിയ…

11 mins ago

ബിഎംഡബ്ല്യൂ കാര്‍ ഉള്ളവര്‍ക്കും ക്ഷേമപെന്‍ഷന്‍; 42 പേരില്‍ 38 ഉം അനര്‍ഹര്‍; കോട്ടക്കല്‍ നഗരസഭയിലെ പെന്‍ഷന്‍ ക്രമക്കേടില്‍ അന്വേഷണം

മലപ്പുറം: കോട്ടക്കല്‍ നഗരസഭയില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ബിഎംഡബ്ല്യൂ കാര്‍ ഉള്ളവരും ഉണ്ടെന്ന് ധനവകുപ്പിന്‍റെ കണ്ടെത്തല്‍. സര്‍ക്കാര്‍ ജോലിയില്‍നിന്നു വിരമിച്ച…

33 mins ago

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 3283 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം > സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…

3 hours ago

പഞ്ചായത്ത് തലത്തിലും റേഷൻ കാർഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

റേഷൻ കാർഡ് മസ്റ്ററിംഗ് പഞ്ചായത്ത് തലത്തിലും നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ…

3 hours ago

ക്യൂആര്‍ കോഡുമായി പാന്‍ 2.0 വരുന്നു

പാൻകാർഡിനെ വിവിധ സർക്കാർ ഏജൻസി പ്ലാറ്റ്ഫോമുകളിൽ പൊതു തിരിച്ചറിയൽരേഖയാക്കി ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താൻ പാൻ 2.0 പദ്ധതി വരുന്നു.…

3 hours ago

പറവ ഫിലിംസിൽ നടന്നത് 60 കോടിയുടെ നികുതി വെട്ടിപ്പ്,​ നടൻ സൗബിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യും

കൊച്ചി: സൗബിൻ ഷാഹീറിന്റെ പറവ ഫിലിംസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ ഇതുവരെ കണ്ടെത്തിയത് 60 കോടിയുടെ നികുതി…

3 hours ago