പൊന്നാനി: കോഴിക്കോട് സദ്ഭാവന ബുക്സ് പ്രസിദ്ധീകരിച്ച മുർഷിദ കടവനാടിൻ്റെ ആദ്യ കവിത സമാഹാരം പൊന്നാനി ചന്തപ്പടിയിലെ PWD Rest House ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകയും, എഴുത്തുകാരിയും, അഭിനേത്രിയുമായ ശ്രീമതി. ഹസ്ന യഹിയയാണ് ഷീറോസ് പൊന്നാനിയുടെ ഓണാഘോഷ പരിപാടിയിൽ വെച്ച് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. മുർഷിദയുടെ മാതാപിതാക്കൾ പുസ്തകം ഏറ്റുവാങ്ങി. പൊന്നാനി തൃക്കാവ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഒരു കൊച്ചുകുട്ടി അതീവ ഹൃദ്യമായ വരികളാൽ, അർത്ഥഗംഭീരമായ ആശയങ്ങളെ പ്രകാശിപ്പിച്ചു കൊണ്ട് തൻ്റെ ചുറ്റുപാടുകളിലേക്ക് മിഴി തുറക്കുന്നത് തികച്ചും അത്ഭുതത്തോടെയും അഭിമാനത്തോടെയും നോക്കിക്കാണുന്നു എന്ന് മുർഷിദയുടെ കവിതകൾ ഉദ്ധരിച്ചു കൊണ്ട് ശ്രീമതി. ഹസ്ന യഹിയ പറഞ്ഞു. നിർമ്മല അമ്പാട്ട് പുസ്തക പരിചയം നടത്തി. സദ്ഭാവന ബുക്സിൻ്റെ എഡിറ്റർ ശ്രീ.സുനിൽ മടപ്പള്ളി മുർഷിദ കടവനാടിന് ഉപഹാരം സമർപ്പിച്ച് സംസാരിച്ചു. സ്വന്തം ജീവിത വ്യഥകളും, സ്വപ്നങ്ങളുമൊക്കെ കവിതയാക്കിയ മുർഷിദയുടെ ജീവിത പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മുഴുവൻ മനുഷ്യരും കൂടെ നിൽക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹസ്ന യഹിയക്ക് ഷീറോസ് പൊന്നാനിയുടെ സ്നേഹോപഹാരം ശ്രീ.ഇബ്രാഹിം മാളിയേക്കൽ സമർപ്പിച്ചു. പുസ്തക വിൽപ്പനയുടെ ഭാഗമായുള്ള ആദ്യ പുസ്തകം പതിനായിരം രൂപ നൽകി റിട്ട: കസ്റ്റംസ് ഇൻസ്പെക്ടർ ശ്രീ.എൻ.അബൂബക്കറും, ശ്രീമതി.ഹൗലത്ത് അബൂബക്കറും ഏറ്റുവാങ്ങി. മുർഷിദക്കുള്ള Author’s copy കലാഭവൻ അഷ്റഫ് കൈമാറി. ഷീറോസ് പൊന്നാനി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ ശ്രീ. കർമ്മ ബഷീർ വിതരണം ചെയ്തു. സുബൈദ പോത്തന്നൂർ, ദിവ്യ ടീച്ചർ, കെ.വി. നദീർ, ഫൈസൽ ബാവ, ഇമ്പിച്ചിക്കോയ തങ്ങൾ, ഉദയൻ പൊന്നാനി, ലിയാഖത്ത് പി, സി സി മൂസ, സുജീർ, കെ.പി.നൗഷാദ് എന്നിവർ ആശംസകൾ നേർന്നു. സീനത്ത് ടീച്ചർ അറക്കൽ സ്വാഗതവും മുനീറ ഖാദർ നന്ദിയും പറഞ്ഞു. സൗദ പൊന്നാനി അധ്യക്ഷയായിരുന്നു. പുസ്തക പ്രകാശനത്തിന് ശേഷം ഷീറോസ് പൊന്നാനിയുടെ ഓണാഘോഷ പരിപാടികൾ നടന്നു.
എടപ്പാൾ : അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൗർണമി പൂജ നടത്തി. പോത്തനൂർ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം…
പൊന്നാനി:വിദ്യാർത്ഥികളിൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം തിങ്കളാഴ്‌ച നാടിന്…
തൃത്താല : പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മിഹിര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ…
എടപ്പാൾ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും യോഗ അസോസിയേഷൻ കേരളയും സംയുക്തമായി നടത്തുന്ന 'ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ്' കോഴ്‌സിന്…
കാലടി : പൊന്നാനി ഓണം ടൂറിസം വാരാഘോഷ കമ്മിറ്റി പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ് എന്നിവയുടെ…
എടപ്പാൾ : മാറാരോഗം അനുഭവിക്കുന്നവരുടെ ആത്മവിശ്വാസം ഉയർത്താൻ പ്രതിമാസകുടുംബസംഗമം കെയർ വില്ലേജിൽ നടന്നു.ക്യാൻസർ ബോധവൽക്കരണ ക്ലാസുകളുംസ്ക്രീനിംഗ് ടെസ്റ്റിനായി യുവതികൾക്ക്സന്നദ്ധ പ്രവർത്തക…