തലശ്ശേരിയിൽ മുഷി മീൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിന്റെ (38) കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. വിരലിനേറ്റ മുറിവിലൂടെ ബാക്ടീരിയ ശരീരത്തിലേക്ക് കടന്ന് ‘ഗ്യാസ് ഗാംഗ്രീൻ’ എന്ന രോഗാവസ്ഥയിലെത്തിയതോടെയാണ് രജീഷിൻ്റെ കൈപ്പത്തി മുറിച്ചു മാറ്റേണ്ടിവന്നത്. കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലുണ്ടാകുന്ന ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ് എന്ന ബാക്ടീരിയ ശരീരത്തിലേക്ക് കടന്നതാണ് ഇത്തരമൊരു രോഗാവസ്ഥക്ക് കാരണമായത്.
കഴിഞ്ഞ ദിവസം കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിന് മീനിൻ്റെ കുത്തേറ്റത്. വേദന കലശലായതോടെ സമീപത്തെ ഡോക്ടറെ കാണിച്ചു. കഠിനമായ വേദനക്കൊപ്പം വിരലിലും കൈപ്പത്തിയിലും കുമിളകൾ രൂപപ്പെട്ടിരുന്നു.തുടർന്ന് വേദന കഠിനമായതോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗ്യാസ് ഗാംഗ്രീൻ രോഗ ബാധ സ്ഥിരീകരിച്ചത്. ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം ആദ്യം രണ്ട് വിരൽ മുറിച്ചെങ്കിലും മാറ്റമുണ്ടായില്ല. പിന്നാലെ പഴുപ്പ് വ്യാപിക്കാൻ തുടങ്ങിയതോടെയാണ് കൈപ്പത്തി മുറിച്ചുമാറ്റിയത്.
കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…
തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി…
കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച്…
പൊന്നാനി വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദമാമിലെ മുഴുവൻ പൊന്നാനി നിവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഇഫ്താർ സംഗമം ദല്ല ഏരിയയിലെ പ്രത്യേകം…