കോഴിക്കോട് കൊടുവള്ളി മാനിപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടി പുഴയിൽ പതിച്ച സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ വെള്ളത്തിൽ പൊങ്ങിയ നിലയിൽ ആണ് മൃതദ്ദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു തൻഹ ഷെറിനെ കാണാതായത്. മാതാവിനും ബന്ധുക്കൾക്കുമൊപ്പം മാനിപുരം ചെറുപുഴയിൽ തൻഹ കടവിലെ പാറയിൽ നിന്നും തെന്നി വീണ് ചുഴിയിൽപ്പെട്ട് ഒഴുകിപ്പോവുകയായിരുന്നു.
പിന്നാലെ 12കാരനായ സഹോദരന്‍ തന്‍ഹയെ രക്ഷിക്കാന്‍ പുഴയിലേക്ക് ചാടിയിരുന്നു. പക്ഷേ, ചുഴിയില്‍പ്പെട്ട സഹോദരനെ പിതൃസഹോദരന്‍ രക്ഷിക്കുകയായിരുന്നു. പൊന്നാനി ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്‍ഹ.
പൊന്നാനി:വിദ്യാർത്ഥികളിൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം തിങ്കളാഴ്‌ച നാടിന്…
തൃത്താല : പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മിഹിര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ…
എടപ്പാൾ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും യോഗ അസോസിയേഷൻ കേരളയും സംയുക്തമായി നടത്തുന്ന 'ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ്' കോഴ്‌സിന്…
കാലടി : പൊന്നാനി ഓണം ടൂറിസം വാരാഘോഷ കമ്മിറ്റി പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ് എന്നിവയുടെ…
എടപ്പാൾ : മാറാരോഗം അനുഭവിക്കുന്നവരുടെ ആത്മവിശ്വാസം ഉയർത്താൻ പ്രതിമാസകുടുംബസംഗമം കെയർ വില്ലേജിൽ നടന്നു.ക്യാൻസർ ബോധവൽക്കരണ ക്ലാസുകളുംസ്ക്രീനിംഗ് ടെസ്റ്റിനായി യുവതികൾക്ക്സന്നദ്ധ പ്രവർത്തക…
എടപ്പാൾ:അയിലക്കാട് മുസ്ലിംലീഗ് കമ്മറ്റി തെരഞ്ഞെടുപ്പി ന്റെ മുന്നൊരുക്കമായി ഒരുക്കിയ സ്നേഹ സംഗമം വർദ്ധിച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണ്ഡലം…