MALAPPURAM
മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഗർഭിണി. പീഡനം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയിൽ നിന്ന് ; അന്വേഷണം ആരംഭിച്ചു
മലപ്പുറം: ഒൻപതാം ക്ലാസ് വിദ്യാർഥിനി ഗർഭിണിയായി. മലപ്പുറത്താണു സംഭവം. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ തന്നെ പ്ലസ് ടു വിദ്യാർഥിയാണ് പീഡിപ്പിച്ചതെന്നാണു വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് വിദ്യാർഥിനി തന്നെയാണ് പീഡനത്തെ കുറിച്ചു വെളിപ്പെടുത്തുന്നത്. കുട്ടിയുടെ വീട്ടിൽ വച്ചു തന്നെയാണു പീഡനം നടന്നതെന്നാണു വിവരം