Categories: NATIONAL

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം.

&NewLine;<p>ഭവാനിപൂര്‍ മണ്ഡലത്തില്‍ മമത ബാനര്‍ജിക്ക് ഉജ്ജ്വല ജയം&period; 58&comma;389 വോട്ടുകള്‍ക്കാണ് മമത ബി&period;ജെ&period;പി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിനെ തോല്പിച്ചത്&period; ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്&period; ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്&period; ഒഡീഷയിലെ പിപ്പിളിയില്‍ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെഡി സ്ഥാനാര്‍ത്ഥിയാണ് ഒന്നാമത്&period; തൃണമൂല്‍ കോണ്‍ഗ്രസിനെയും മമതയെയും സംബന്ധിച്ച് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ഈ വിജയം ഏറെ അത്യാവശ്യമായിരുന്നു&period; ബിജെപിയെ സംബന്ധിച്ചിടത്തോളം 80 വാര്‍ഡുകളില്‍ സംസ്ഥാന&comma; ദേശീയ നേതാക്കളെ ചുമതല ഏല്പിച്ച് കൃത്യമായ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളാണ് നടത്തിയതെങ്കിലും ഇത്ര വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് ബിജെപിക്ക്് തിരിച്ചടിയാവും&period; ദേശീയരാഷ്ട്രീയം സജീവമായി ഉറ്റുനോക്കിയിരുന്ന ഉപതെരഞ്ഞെടുപ്പായിരുന്നു ഭവാനിപ്പൂര്‍ മണ്ഡലത്തിലേത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനായി ബംഗാളില്‍ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്&period; സംസ്ഥാന സര്‍ക്കാരിനോട് യാതൊരു ആഹ്ലാദപ്രകടനവും അനുവദിക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്&period; എന്നാല്‍ കമ്മീഷന്‍ ഉത്തരവ് ലംഘിച്ച് വിവിധയിടങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് മണ്ഡലമായ ഭവാനിപൂര്‍ വിട്ട് നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു&period; തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം&period; തുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത&comma; തൃണമൂല്‍ കൃഷിമന്ത്രി ശോഭന്‍ദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപൂരില്‍ മത്സരിച്ചത്&period; രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂര്‍&period; സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്നാണ് മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപൂര്‍&comma; സംസേര്‍ഗഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്&period; മൂന്ന് മണ്ഡലങ്ങളിലായി 6&comma;97&comma;164 വോട്ടര്‍മാരാണുള്ളത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രവർത്തകരുടെ ആവേശം വാനോളം ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം : തരൂരും, സതീശനും പങ്കെടുത്തു

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. നൗഷാദലിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം പ്രവർത്തകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചു. യോഗത്തിൽ എം.പി.…

13 hours ago

ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം

പൊന്നാനി ചമ്രവട്ടം പാലത്തിനു സമീപം ഒഴുക്കിൽ പെട്ട് തിരുരങ്ങാടി സ്വദേശിക്ക്‌ ദാരുണാന്ത്യം പൊന്നാനി ചമ്രവട്ടം പാലത്തിനടുത്ത് പമ്പ്ഹൗസിനു സമീപമാണ് മൂന്നു…

13 hours ago

തവനൂരിൽ എല്ലായിടത്തും കാണുന്നത്ഈ കാഴ്ച്ചയാണ്…

കുടിവെള്ളത്തിന് ക്യൂ നിൽക്കുന്ന ഉമ്മമാർ..അമ്മമാർ.. കോടികൾ മുടക്കിയ ചമ്രവട്ടം ചോർന്നൊലിക്കുമ്പോൾ ഇവരുടെ കണ്ണുകളും നിറഞ്ഞു ഒഴുകുകയാണ്..

13 hours ago

ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും നടന്നു

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് ജി.യു.പി സ്കൂളിൻ്റെ 96-ാം വാർഷികവും പഠനോത്സവവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് പി.ഷീജ പഠനോത്സവ പരിപാടിക്ക്…

16 hours ago

തീരദേശത്ത് തിരതല്ലിയ ആവേശം; മത്സ്യതൊഴിലാളികൾക്കൊപ്പം കെ ടി ജലീലിന്റെ പ്രഭാതനടത്തം

തവനൂർ : തീരദേശത്ത് ആവേശതിര തീർത്ത് മത്സ്യതൊഴിലാളികളുടെ കൈ പിടിച്ച് ഹൃദയം കവർന്ന് ഡോ കെ ടി ജലീലിന്റെ പ്രഭാത…

16 hours ago

രണ്ടു മാസത്തെ റേഷൻ ശനിയാഴ്ച മുതൽ ഒന്നിച്ചു വാങ്ങാം

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഒരുമിച്ച് നൽകും. ഈ മാസം നാലിന് വിതരണം…

16 hours ago