ഡോമിനിക് അരുൺ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ലോക’ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. 2.60 കോടിയോളം രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയതെന്നാണ് റിപ്പോർട്ട്.ഇന്നലെ സിനിമ പുറത്തിറങ്ങി മികച്ച പ്രതികരണങ്ങൾ ലഭിച്ച് തുടങ്ങിയപ്പോൾ തന്നെ ബുക്ക് മൈ ഷോയിൽ നിരവധി ടിക്കറ്റുകളാണ് വിറ്റ് പോയത്. തൊട്ട് അടുത്ത ദിവസവും ചിത്രത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. കേന്ദ്ര കഥാപാത്രമായി അഭിനയിച്ച കല്യാണിയുടെ കരിയറിലെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ പട്ടികയിൽ ഏറ്റവും മികച്ച പ്രകടനം ലോകയിലേത് ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്.മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണ് ലോക എന്നാണ് പ്രേക്ഷകർ പറയുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്പോൺസ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്സ് മികച്ചതാണെന്നും ടെക്നിക്കൽ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ജേക്സ് ബിജോയ്യും കയ്യടികൾ വാരിക്കൂട്ടുകയാണ്. ഡൊമിനിക്‌സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന സിനിമ തിയേറ്ററിൽ കത്തുമെന്ന് ഉറപ്പാണ്. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’.
പൊന്നാനി:വിദ്യാർത്ഥികളിൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം തിങ്കളാഴ്‌ച നാടിന്…
തൃത്താല : പട്ടിത്തറ, കപ്പൂർ പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മിഹിര എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ…
എടപ്പാൾ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററും യോഗ അസോസിയേഷൻ കേരളയും സംയുക്തമായി നടത്തുന്ന 'ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ്' കോഴ്‌സിന്…
കാലടി : പൊന്നാനി ഓണം ടൂറിസം വാരാഘോഷ കമ്മിറ്റി പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് & സ്പോർട്സ് ക്ലബ് എന്നിവയുടെ…
എടപ്പാൾ : മാറാരോഗം അനുഭവിക്കുന്നവരുടെ ആത്മവിശ്വാസം ഉയർത്താൻ പ്രതിമാസകുടുംബസംഗമം കെയർ വില്ലേജിൽ നടന്നു.ക്യാൻസർ ബോധവൽക്കരണ ക്ലാസുകളുംസ്ക്രീനിംഗ് ടെസ്റ്റിനായി യുവതികൾക്ക്സന്നദ്ധ പ്രവർത്തക…
എടപ്പാൾ:അയിലക്കാട് മുസ്ലിംലീഗ് കമ്മറ്റി തെരഞ്ഞെടുപ്പി ന്റെ മുന്നൊരുക്കമായി ഒരുക്കിയ സ്നേഹ സംഗമം വർദ്ധിച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മണ്ഡലം…