പൊന്നാനി : ജനങ്ങൾ തിങ്ങിപാർക്കുന്ന പുഴപ്രം പ്രദേശത്ത് ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റിന് പൊന്നാനി നഗരസഭ ലൈസൻസ് അനുവദിക്കരുതെന്നെ ആവശ്യവുമായി യുഡിഎഫ് കൗൺസിലർമാർ പൊന്നാനി നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.കെട്ടിടത്തിന് പെർമിറ്റ് എടുക്കുന്ന വേളയിൽ സമർപ്പിച്ച പ്ലാനിൽ നിന്നും വെത്യസ്തമായ നിർമാണ പ്രവർത്തികൾ നടന്നതായും ആയത് പരിശോധിക്കണമെന്നും, ക്ഷേത്രങ്ങളും പള്ളികളും വിദ്യാലയങ്ങളും സ്ഥിതി ചെയ്യുന്ന ജനവാസ മേഖലയിൽ ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയാസകരമായതിനാൽ നഗരസഭ ലൈസൻസ് അനുവദിക്കരുതെന്നും നഗരസഭാ സെക്രട്ടറിയോട് യുഡിഎഫ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിലർമാരായ അനുപമ മുരളീധരൻ,ആയിഷ അബ്‌ദു, ശ്രീകല ചന്ദ്രൻ, അബ്‌ദുൾ റാഷിദ് നാലകത്ത് എന്നിവരാണ് സെക്രട്ടറിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സുമാരായ മലയാളി ദമ്ബതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂർ സ്വദേശി സൂരജ്, എറണാകുളം…
പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ നിന്നും പുറത്ത്. പരിക്കാണ് 24കാരനായ മലയാളി താരത്തിന് വിനയായത്. പകരക്കാരനായി ലെഗ്…
എടപ്പാള്‍:ഒളമ്പക്കടവ് പാലം നിർമാണത്തില്‍ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്.സംഭവത്തില്‍ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ്…
വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ്…
മാറഞ്ചേരി: കോതമുക്കിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.രാജ്യസഭാ അംഗം പി പി സുനീറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്…
കൊച്ചി: പുലിപ്പല്ല് കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. പെരുമ്ബാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് പ്രഥമദൃഷ്ട്യ കുറ്റം…