Categories: EDAPPAL

ബി ജെ പി കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ പദയാത്ര ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നടക്കും

കുമരനെല്ലൂർ : പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നതിനുമെതിരെ
ഭാരതീയ ജനതാപാർട്ടി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്ര ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ നടക്കും.
ജനുവരി 30 ന് കൂനംമൂച്ചിയിൽ അരഭിക്കുന്ന പദയാത്ര ദേശീയ നിർവാഹക സമിതി അംഗം വി രാമൻ കുട്ടി ഉദ്ഘാടനം ചെയ്യും പട്ടിത്തറ പഞ്ചായത്തിലെ അലൂരിൽ 30 ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം ന്യുനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ്‌ ജിജി ജോസഫ് ഉദ്ഘാടനം ചെയ്യും.

ജനുവരി 31 ന് ചാലിശ്ശേരി കുന്നതേരിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര കെ വി ദിവാകരൻ (പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി )ഉദ്ഘാടനം ചെയ്യും. മുക്കിലപ്പീടികയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ബിജെപി സംസ്ഥാന സെൽ കൺവീനർ അഡ്വ. ശങ്കു ടി ദാസ് മുഖ്യ പ്രഭാഷണം നടത്തും.

ജനുവരി 1 ന് മലമൽക്കാവിൽ ബിജെപി ജില്ല കമ്മറ്റി മെമ്പർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 ന് അനക്കരയിലെ പൊതുസമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ എം ഹരിദാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കും.

ഫെബ്രുവരി 2 ന് കപ്പൂർ കാഞ്ഞിരത്താണിയിൽ മേഖല വൈസ് പ്രസിഡന്റ്‌ എം പി മുരളി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 ന് പടിഞ്ഞാറങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അഡ്വ. ഉല്ലാസ് ബാബു സംസാരിക്കും

കുമരനെല്ലൂരിൽ നടന്ന പത്രസമ്മേളനത്തിൽ ദിനേശൻ എറവക്കാട്,കെ നാരായണൻ കുട്ടി, കെ.സി കുഞ്ഞൻ, ടി എ. മണികണ്ഠൻ എന്നിവർ പങ്കെടുത്തു

Recent Posts

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നേരത്തേ അറസ്റ്റിലായ തസ്ലീമയില്‍നിന്ന് ശ്രീനാഥ് ഭാസി ലഹരി…

25 minutes ago

യുവാവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

തവനൂർ അയങ്കലത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയങ്കലം യതീംഖാനക്ക് സമീപം താമസിക്കുന്ന രാഗുൽ ദാസ് എന്ന ഉണ്ണിക്കുട്ടനാ…

1 hour ago

പൊ​ന്നാ​നി​യി​ൽ ബി​വ​റേ​ജ​സ് ഔ​ട്ട്​​ലെ​റ്റ് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ഷ​ട്ട​റി​ടു​ന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ബി​വ​റേ​ജ​സ് ഔ​ട്ട്​​ലെ​റ്റ് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ​ത്തി അ​ട​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി​യ​തോ​ടെ വീ​ണ്ടും തു​റ​ന്ന ഔ​ട്ട്​​ലെ​റ്റ് യു.​ഡി.​എ​ഫ്…

2 hours ago

ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും

എടപ്പാൾ : തവനൂർ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ഹാജീസ് ഹെൽപ്പിങ് ഹാൻഡ്‌സിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ്‌ പഠന ക്ലാസും ഹാജിമാർക്ക് യാത്രയയപ്പും…

2 hours ago

വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി

ചങ്ങരംകുളം:വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി.സ്വീകരണത്തിൽ ദേശിയ സ്കൂൾ വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച അദ്നാൻ അബ്‌ദുൾ…

3 hours ago

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു…

3 hours ago