പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘YouThought’ യൂത്ത് ഗാഥറിങ് 21ന്
എടപ്പാൾ : വരുംകാല വികസന പദ്ധതികളുടെ രൂപീകരണത്തിൽ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആശയങ്ങളും കാഴ്ചപ്പാടുകളും ഉൾപ്പെടുത്തുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ‘YouThought’ എന്ന പേരിൽ യൂത്ത് ഗാഥറിങ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21ന് രാവിലെ 10.30ന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുന്നത്.
പദ്ധതി ആസൂത്രണ പ്രക്രിയയിൽ യുവതലമുറയുടെ അഭിലാഷങ്ങൾക്കും നിർദ്ദേശങ്ങൾക്കും പ്രാമുഖ്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യുവജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ചു വരുംകാല വികസന പദ്ധതികളിൽ ഉൾപ്പെടുത്താനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമം.
യുവ സംരംഭകർ, മെഡിക്കൽ–എഞ്ചിനീയറിംഗ് രംഗങ്ങളിലെ യുവജനങ്ങൾ, ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ, പൊതുരംഗത്തെ യുവജന സംഘടന പ്രവർത്തകർ, യുവ അധ്യാപകർ, കലാ–സാംസ്കാരിക രംഗത്തെ പ്രവർത്തകർ, skilled–unskilled മേഖലകളിലെ യുവജനങ്ങൾ, വിവിധ സർവീസ് സെക്ടറുകളിലും സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന യുവജനങ്ങളുടെ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു.