Categories: PONNANI

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കരട് ബജറ്റ് അവതരണം നടന്നു

&NewLine;<p>എടപ്പാൾ&colon; പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-2026 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു&period; ബ്ലോക്ക് പ്രസിഡൻ്റ് സി രാമകൃഷ്ണൻ ബജറ്റ് പ്രസംഗം നടത്തി&period; ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ ആർ ഗായത്രി ബജറ്റ് അവതരിപ്പിച്ചു&period;സമൂഹത്തിൽ താഴെ കിടയിൽ കിടക്കുന്ന ആളുകളെ കൈപിടിച്ച് ഉയർത്തുകയും സമൂഹത്തിൽ സാംസ്കാരിക മാറ്റങ്ങൾ സൃഷ്ടിക്കുകയും ആണ് ബജറ്റിലെ പ്രധാന ലക്ഷ്യങ്ങൾ എന്ന് ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു&period;നിർമ്മാണ പ്രവർത്തനങ്ങൾ&comma; പശ്ചാത്തല വികസന പ്രവർത്തനങ്ങൾ എന്നിവ പോലെ തന്നെ പ്രാധാന്യമുള്ളതാണ് സാംസ്കാരിക വികസന പദ്ധതികൾ എന്നും അദ്ദേഹം ബജറ്റ് പ്രസംഗ വേളയിൽ പറഞ്ഞു&period; വികസന ഫണ്ട് 46622000 രൂപയും മെയിൻ്റനൻസ് ഫണ്ട് 17707000 രൂപയും കേന്ദ്രാവിഷ്‌കൃത വിഹി തമായി 11400000 രൂപയും സംയുക്ത പ്രൊജക്ടുകൾക്ക് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് 16960000 രൂപയും സംസ്ഥാനവിഷ്‌കൃത പദ്ധതികൾക്കായി 1700000 രൂപയും മറ്റ് വരവുകൾ 3720734 രൂപയും അടക്കം 109654136 രൂപയുടെ വരവും 108592909 രൂപ ചെലവും നീക്കിയിരിപ്പ് 1061227 രൂപയുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്&period; ഉദ്‌പ്പാദന മേഖലക്കായി 9355334 രൂപയും പാർപ്പിട മേഖലക്കായി 40059000 രൂപയും ആരോഗ്യമേഖലക്കായി 8238250 രൂപയും ഭിന്നശേഷിക്കാർക്കായി 4500000 രൂപയും വിദ്യാഭ്യാസ മേഖലക്കായി 11408000 രൂപയും കലാ സാംസ്കാരിക മേഖലക്കായി 2001000 രൂപയും പട്ടികജാതി ക്ഷേമപ്രവർത്തനങ്ങൾക്കായി 16409000 രൂപയും വൃദ്ധമന്ദിരം മഹിളാ മന്ദിരം തുടങ്ങി ക്ഷേമസ്ഥാപ്‌നങ്ങളുടെ പ്രവർത്തനങ്ങൾക്കായി 8370000 രൂപയും വകയിരുത്തിയിട്ടുണ്ട്&period; ഹെഡ് അക്കൗണ്ടൻ്റ് സജികുമാർ പി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി അരുൺ നാരായണൻ നന്ദി പറഞ്ഞു&period; ബ്ലോക്ക് അംഗങ്ങളായ ഷെരീഫ &comma; ജയശ്രീ&comma; ഷീജ&comma; പ്രകാശൻ കാലടി&comma; അക്ബർ സി എം&comma; മുരളീധരൻ &comma; സുമിത്ര&comma; രാധിക എന്നിവർ ചർച്ചയിൽ പങ്കെടുത്തു&period; കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു&comma; വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നജീബ് എം എ&comma; തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ സി പി എന്നിവർ ആശംസകൾ നേർന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

2 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

5 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

5 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

7 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

7 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

8 hours ago