PONNANI
പൊന്നാനി ബിയ്യത്ത് ഓട്ടോറിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം: മൂന്ന് പേർക്ക് പരിക്ക്.

പൊന്നാനി എടപ്പാൾ പാതയിൽ ബിയ്യം സെൻ്ററിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് ഓട്ടോറിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികരും എടപ്പാൾ കുറ്റിപ്പാല സ്വദേശികളുമായ ജിതീഷ് (37) ജിനീഷ് (32) ഓട്ടോറിക്ഷ ഡ്രൈവറും കാഞ്ഞിരമുക്ക് സ്വദേശിയുമായ സുബൈർ (51) എന്നിവരെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
