CHANGARAMKULAMLocal news

പഞ്ചിങ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി ഡി വൈ എഫ് ഐ

ചങ്ങരംകുളം: പഞ്ചിങ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി ഡി വൈ എഫ് ഐ കോക്കൂർ മേഖല കമ്മറ്റി. തൃശ്ശൂർ ചൂണ്ടൽ സംസ്ഥാന പാതയിൽ ചങ്ങരംകുളം താടിപ്പടിയിലെ പോലീസ് പഞ്ചിങ് സ്റ്റേഷനാണ് ശുചീകരിച്ചത്.
ബിജിഷ് കോക്കൂർ, ഷെബീർ,ഷജയ്,ലബീബ്,ഹാരിഷ് ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി. കോക്കൂർ മേഖല കമ്മറ്റിയുടെ വഴിയാത്രക്കാർക്ക് പൊതിച്ചോർ വിതരണം യാത്രക്കിടെ ശ്രദ്ധയിൽപ്പെട്ട എം സ്വരാജ് പ്രവർത്തകരെ അഭിവാദ്യം ചെയ്തിരുന്നു. കോവിഡ് ബാധിച്ചവരുടെ വീടും പരിസരവും വാഹനങ്ങളും ഷോപ്പുകളും  അണുനശീകരണം നടത്തിയും  ഡിവൈഎഫ്ഐ മാതൃകാ പ്രവർത്തനമാണ് നടത്തി വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button