എടപ്പാൾ : മാസങ്ങളുടെ അധ്വാനത്തിനൊടുവിൽ കൊയ്‌തെടുത്ത നെല്ല് വിൽക്കാനായപ്പോൾ മില്ലുടമകളുടെ ഉപാധിയിൽപ്പെട്ട് കർഷകർ. പൊന്നാനി കോളിൽ നടന്ന പുഞ്ചക്കൃഷിയുടെ കൊയ്ത്താരംഭിച്ചപ്പോഴാണ് പുതിയ പ്രതിസന്ധി കർഷകർക്കുമുൻപിൽ മില്ലുകാരുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
സംഭരണത്തിനു നൽകുന്ന നെല്ലിൽ ജലാംശം 17 ശതമാനംവരെയെന്നതാണ് പതിവ്. ഇതിന് 100 കിലോയ്ക്ക് ഒരു കിലോ എന്ന കണക്കിൽ കിഴിവായിരുന്നു പതിവ് രീതി.
എന്നാൽ ഈ വർഷം മില്ലുകാർ വെച്ച ഉപാധി പ്രകാരം 17 മുതൽ 20 ശതമാനം വരെ ജലാംശമുണ്ടെങ്കിൽ 100 കിലോയ്ക്ക് ആറു കിലോ വരെ തൂക്കക്കുറവ് വേണമെന്നതാണ്.
അല്ലാത്തവരുടെ നെല്ല് സംഭരിക്കാൻ തയ്യാറല്ലെന്നതാണ് ഇവരുടെ നിലപാട്.
ഇതിനുപുറമേ 20 ശതമാനത്തിൽ കൂടുതലുള്ള നെല്ല് ഉണക്കി നൽകണമെന്ന നിബന്ധനയും ഇവർ മുന്നോട്ടുവെയ്ക്കുന്നു. ഇടക്കിടെയുള്ള മഴയുടെ വരവ് പുഞ്ചക്കർഷകരുടെ നെഞ്ചിൽ തീ കോരിയിടുകയാണ്.
മണിക്കൂറിൽ 1900 മുതൽ 2100 വരെ വാടക നൽകിയാണ് കൊയ്ത്തുയന്ത്രങ്ങൾ പല പാടശേഖരത്തിലുമെത്തിച്ചിട്ടുള്ളത്. മഴ കൂടുതലായാൽ നെല്ല് വെള്ളത്തിൽ വീണ് മുളയ്ക്കും. ചെയ്ത അധ്വാനമത്രയും പാഴാകും.
ചെളിയിലിറങ്ങുന്ന കൊയ്ത്തുയന്ത്രം കൊണ്ടുവന്നാൽ വൈക്കോൽ നാശമാകും.
ആ ഇനത്തിലും നഷ്ടം സംഭവിക്കും. 28.20 രൂപയ്ക്കാണ് ഇപ്പോൾ സപ്ലൈകോ നെല്ല് സംഭരിക്കുന്നത്.
ഇതിൽ ഇത്രയുമധികം കിഴിവ് പോയാൽ വലിയ നഷ്ടമാണ് കർഷകർക്കുണ്ടാകുക.
പൊന്നാനി കോളിൽ 58 പാടശേഖരങ്ങളിലായി 5000-ത്തോളം ഹെക്ടർ പുഞ്ചപ്പാടത്തെ കർഷകരെയെല്ലാം പ്രയാസത്തിലാക്കുന്നതാണ് മില്ലുകാരുടെ പുതിയ നിലപാട്. പൊന്നാനി കോളിൽ നടക്കുന്ന കൊയ്ത്തും നെല്ല് ശേഖരണവും
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…
എടപ്പാൾ:സ്വയം സംസ്കൃതരായി സാമൂഹിക നിർമ്മിതിയിൽ കർമ്മ നിര തരാവണമെന്നും മാതൃകകളെ കൊതിക്കുന്ന പുതിയ കാലത്തിന് വഴി വെളിച്ചമാവണമെന്നും സമസ്ത കേന്ദ്ര…