Categories: BREAKING NEWS

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് വിട

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു&period; ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു&period; 69 വയസ്സായിരുന്നു&period; നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ്&period; 1976 ല്‍ പി&period; എ&period; ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്&period; 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്&period; സന്മസുളളവർക്ക് സമാധാനം&comma; ടി പി ബാലഗോപാലൻ എം എ&comma; ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്&comma; നാടോടിക്കാറ്റ് &comma; തലയണമന്ത്രം&comma; ഗോളാന്തരവാർത്ത&comma;ചമ്പക്കുളം തച്ചൻ&comma; വരവേൽപ്&comma; സന്ദേശം&comma;ഉദയനാണ് താരം &comma; മഴയെത്തും മുമ്പേ&comma;അഴകിയ രാവണൻ&comma; ഒരു മറവത്തൂർ കനവ് &comma; അയാൾ കഥയെഴുതുകയാണ്&comma; കഥ പറയുമ്പോൾ &comma;ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു&period; ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം&comma; ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന&comma;ദേശീയ പുരസ്കാരങ്ങൾ നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&OpenCurlyQuote; പൂച്ചയ്ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ&period; പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു&period; നർമ്മത്തിൽ പൊതിഞ്ഞ രംഗങ്ങളിലൂടെ ജീവിതനൊമ്പരങ്ങൾ ആവിഷ്കരിച്ചവയാണ് ശ്രീനിവാസൻ സിനിമകൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സത്യൻ അന്തിക്കാട് &comma; പ്രിയദർശൻ&comma; കമൽ എന്നിവരുമായി ചേർന്നാണ് അദ്ദേഹം ഏറെ ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കിയത്&period; കുടുംബബന്ധങ്ങൾ പ്രമേയമാകുമ്പോൾ പോലും സാമൂഹ്യപ്രശ്നങ്ങളും നിരീക്ഷണങ്ങളും തന്റെ ചിത്രങ്ങളിൽ ഭംഗിയായി ഇഴചേർക്കാനും ശ്രീനിവാസന് കഴിഞ്ഞു&period;സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ&comma; 2018 ഡിസംബറിൽ പുറത്തിറങ്ങിയ &OpenCurlyQuote;ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം&period;വിമലയാണ് ഭാര്യ&period; സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ &comma; നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

4 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

4 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

7 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

7 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

10 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

11 hours ago