പൊന്നാനി: തെരുവു നായ വിഷയത്തിൽ പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ ബഹളം.തെരുവു നായ ആക്രമണം തടയാൻ നഗരസഭ മുൻകയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചത്തോടെയാണ് ഭരണ പ്രതിപക്ഷ ബഹളമുണ്ടായത്. കൗൺസിലിൽ യൂഡിഫ് അംഗങ്ങൾ പ്ലെക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്. പൊതുജനങ്ങളെ തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിക്കുമ്പോഴും ഭരണസമിതി വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ നിരവധി പേരെ കടിച്ചു പരിക്കേൽപ്പിച്ചിട്ടും തെരുവുനായ നിയന്ത്രണത്തിന് നഗരസഭ മുൻകൈ എടുക്കുക്കാത്തത് പ്രതിഷേധാർഹമാണെന്നും പൊന്നാനി താലൂക്ക് ആശുപത്രിയിൽ മാത്രം ദിനംപ്രതി പത്തോളം പേർ തെരുവുനായ ആക്രമണം മൂലം ചികിത്സക്കായി എത്തുന്നുണ്ടെന്നും ഈ മാസം മാത്രം എഴുപതിലധികം പേരാണ് ചികിത്സ തേടിയതെന്നും സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് കൗൺസിലർമാരായ മിനി ജയപ്രകാശ്,ആയിഷ അബ്ദു,ശ്രീകല ചന്ദ്രൻ,കെ എം ഇസ്മായീൽ, ഷബ്‌ന ആസ്മി, അബ്ദുൽ റാഷിദ് നാലകത്ത്, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന്…
നിപ രോഗബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂരിൽ 15 വയസുകാരി ചികിത്സയിൽ പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇന്നലെ…
മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ പുല്ലങ്കോട് സ്വദേശി കുമ്മാളി…
തിരുവനനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ…
എടപ്പാൾ:ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികദിനത്തിൽ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്‌മരണസംഗമവും നിർധനരോഗികൾക്കുള്ള മെഡിക്കൽ ഉപകരണ വിതരണവും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി…
ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടം അടുത്തവര്‍ഷം മാര്‍ച്ചില്‍ നടക്കും. 2026 മാര്‍ച്ച് 26നും 31നും…