ചങ്ങരംകുളം:ദേശീയ അധ്യാപക ദിനത്തിൽ മൂക്കുതല കെ.വി.മൊയ്തു മാസ്റ്ററെ പന്താവൂർ ഇർശാദിന്റെ ആഭിമുഖ്യത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു. മൂന്നു പതിറ്റാണ്ടുകാലത്തെ അദ്ധ്യാപക സേവനത്തിനു ശേഷം. വിദ്യാഭ്യാസ സാംസ്കാരിക രംഗത്തു സജീവ സാന്നിദ്ധ്യമായിരുന്ന മൊയ്തു മാസ്റ്റർ എൺപതുകളുടെ സായംസന്ധ്യയിലും തികഞ്ഞ ആത്മവിശ്വാസത്തോടെ വിശ്രമജീവിതം നയിക്കുന്നു.പ്രസിഡണ്ട് സിദ്ദിഖ് മൗലവി അയിലക്കാട്,എം കെ ഹസ്സൻ നെല്ലിശ്ശേരി , പി പി നൗഫൽ സഅദി , കെ എം ഷരീഫ് ബുഖാരി,കെ പി എം ബഷീർ സഖാഫി, പി മുഹമ്മദ് സലീം,കെ വി അബ്ദുൽ കരീം സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകർക്കു പകരം സീനിയർ സ്കൂൾ വിദ്യാർത്ഥികൾ പ്രൈമറി ക്ലാസുകൾ എടുത്തത് നവ്യാനുഭവമായി. അധ്യാപകർക്കു വേണ്ടി വിവിധ സർഗാത്മക കായിക മത്സരങ്ങളും സംഘടിപ്പിച്ചു.