കൊല്ലം: കരുനാഗപ്പള്ളിയില്‍ അമ്മയും പെണ്‍മക്കളും തീകൊളുത്തി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പുത്തൻകണ്ടത്തില്‍ താര ജി കൃഷ്ണ (36), മക്കളായ ടി അനാമിക (7), ടി ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. മക്കളെ തീ കൊളുത്തിയ ശേഷം താര ആത്മഹത്യ ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കില്‍ ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവിന്റെ വീട്ടുകാരുമായുള്ള സ്വത്ത് തർക്കമാണ് മക്കളുടെ ജീവനെടുത്ത് ആത്മഹത്യ ചെയ്യുന്നതിന് താരയെ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ഓഹരി സംബന്ധിച്ച് താരയും ഭർതൃവീട്ടുകാരും തമ്മില്‍ ഇന്നലെ വഴക്കുണ്ടായെന്നും പൊലീസ് പറയുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയ താരയെ പൊലീസെത്തിയാണ് അനുനയിപ്പിച്ചത്. എന്നാല്‍ വാടകവീട്ടില്‍ തിരിച്ചെത്തിയ താര, മക്കളെയും കൂട്ടി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 3.30ന് ആദിനാട് കൊച്ചുമാമൂട് ജംഗഷന് വടക്കുഭാഗത്തുള്ള വാടകവീട്ടില്‍ വച്ചാണ് ആത്മഹത്യാശ്രമം നടന്നത്. ഒന്നര വർഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലാകൃഷ്ണൻ സമീപത്തെ കടയില്‍ ചായകുടിക്കാൻ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയില്‍ താരയും രണ്ടുമക്കളും മണ്ണെണ്ണയെഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിളിയും പുകയുമുയർന്നതിനെ തുടർന്ന് നാട്ടുകാർ മുറിയുടെ കതക് തുറന്ന് മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദ്യം താരയുടെയും പിന്നീട് മക്കളുടെയും മരണം സ്ഥിരീകരിച്ചു. താരയുടെ ഭർത്താവ് ഗിരീഷ് കുവെെത്തില്‍ നിന്ന് നാളെ നാട്ടിലെത്താനിരിക്കെയാണ് സംഭവം. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കൊച്ചി: കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് ആവർത്തിച്ച് റാപ്പർ വേടൻ. താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാം. സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ലെന്നും വേടൻ…
കോട്ടക്കല്‍: മകനുമായി നടന്നുപോകുകയായിരുന്ന സ്ത്രീയെ റോഡിൽ നിന്നും അതിവേഗം കാർ റോഡിൽ നിന്നും അകന്ന് നടന്നു പോകുന്ന സ്ത്രീയുടെ ദേഹത്തേക്ക്…
പാലക്കാട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തുടിക്കോട് ഉന്നതിയിൽ…
പൊന്നാനി | ഭീകരവാദത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൻ്റെ ഭാഗമായി സിപിഐ എം പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവാദത്തിനെതിരെ മാനവികത എന്ന…
വെളിയങ്കോട്:വിരണ്ടോടി വന്ന പോത്തിൻ്റെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.നിരവധി വാഹനങ്ങള്‍ പോത്ത് അക്രമിച്ച് കേട് വരുത്തി.ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പോത്തിനെ…
കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച…