ഡല്‍ഹി: നീണ്ട 27 വര്‍ഷത്തിന് ശേഷം രാജ്യ തലസ്ഥാനത്ത് വ്യക്തമായ ആധിപത്യം പുലര്‍ത്തി ബിജെപി. 70 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 40 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. 30 സീറ്റുകളിലാണ് ഭരകക്ഷിയായ ആം ആദ്മി മുന്നില്‍ നില്‍ക്കുന്നത്. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതുപോലെ കോണ്‍ഗ്രസ് അമ്പേ തകര്‍ന്ന കാഴ്ചയാണ് കാണുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി. മുഖ്യമന്ത്രി ആരെന്ന് കേന്ദ്രം നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. രാജ്യതലസ്ഥാനത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഇതുവരെയുള്ള ഫലങ്ങൾ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമാണ്, പക്ഷേ അന്തിമഫലത്തിനായി ഞങ്ങൾ കാത്തിരിക്കും.” കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം സച്ച്ദേവ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡൽഹിയിൽ ബിജെപി ഇരട്ട എൻജിൻ സർക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, മദ്യനയ വിവാദങ്ങൾ, മാലിന്യപ്രശ്നം, അഴിമതി തുടങ്ങിയ ഡൽഹിക്കാരെ ബാധിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് സച്ച്ദേവ് പറഞ്ഞു.
ഡല്‍ഹിയിലെ ബിജെപി ഓഫീസില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ ഡാന്‍സ് ചെയ്യുന്നതിന്‍റെയും പരസ്പരം അഭിനന്ദിക്കുന്നതിന്‍റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ”ജനങ്ങള്‍ ബിജെപിക്ക് നിർണായക ജനവിധി നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹി രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങൾക്കൊപ്പം പുരോഗമിക്കും. എഎപിയെ ദേശീയ തലസ്ഥാനത്ത് നിന്ന് ഇല്ലാതാക്കുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും,” ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിക്കെതിരെ മത്സരിക്കുന്ന ബിജെപിയുടെ രമേഷ് ബിധുരി പറഞ്ഞു.
സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച് കോമ്ബോ സൃഷ്ടിക്കുന്ന പല താരങ്ങളും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.സീ കേരളം ചാനലിലെ മിഴിരണ്ടിലും…
ഡൽഹിയുടെഅധികാരത്തിലേക്ക് ബിജെപിയെത്തുന്നത് കാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രിയുടേതടക്കം നേതൃത്വത്തില്‍ നടന്ന കൃത്യമായ നീക്കവും മദ്യ നയ…
പ്ലാസ്റ്റിക് ഉപയോഗം വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവാദകരമായ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. പേപ്പർ സ്ട്രോകൾ ഉപയോഗിക്കാൻ…
ചങ്ങരംകുളം: ടൗണില്‍ ബസ്‌സ്റ്റാന്റിന് പുറകിൽ പുല്‍കാടുകള്‍ക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ടൗണിലെ ബസ്റ്റാന്റിനടുത്തുള്ള…
ഡൽഹി തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആംആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബിജെപിയെ ചെറുക്കാമായിരുന്നു.…
ഡൽഹി തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആംആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ബിജെപിയെ ചെറുക്കാമായിരുന്നു.…